വീ​ട്ടി​ലി​രു​ന്നു പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന് സ​ന്ദേ​ശം വ​ന്നി​ട്ടു​ണ്ടോ.? സൂ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള പോ​ലീ​സ്; സ​ന്ദേ​ശ​ത്തി​നൊ​പ്പം വ​രു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ…

വീ​ട്ടി​ലി​രു​ന്ന് പ​ണം സ​ന്പാ​ദി​ക്കാ​മെ​ന്നു ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​ന്ന ത​ട്ടി​പ്പി​നെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്.

സ​ന്ദേ​ശ​ത്തി​നൊ​പ്പം വ​രു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ വി​ല​പ്പെ​ട്ട ഡാ​റ്റ​യും കോ​ണ്ടാ​ക്ടു​ക​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ടേ​ക്കാ​മെ​ന്നും ത​ട്ടി​പ്പു​കാ​ർ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ച്ചേ​ക്കാ​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

പോ​ലീ​സ് മു​ന്ന​റി​യി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

വീ​ട്ടി​ലി​രു​ന്ന് പ​ണം സ​ന്പാ​ദി​ക്കാ​ൻ ജോ​ലി വാ​ഗ്ദാ​ന​വു​മാ​യി വാ​ട്സ്ആ​പ് മു​ഖേ​ന പു​തി​യ ത​ട്ടി​പ്പ്

ശ്ര​ദ്ധി​ക്കു​ക. വ​ർ​ക്ക് ഫ്രം ​ഹോം ജോ​ലി അ​വ​സ​ര​ങ്ങ​ളാ​ണ് ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​കാ​രു​ടെ പു​തി​യ ഓ​ഫ​ർ. കൊ​റോ​ണ​ക്കാ​ല​മാ​യ​തി​നാ​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട പ​ല​രും വ​രു​മാ​ന​മി​ല്ലാ​തെ എ​ന്തെ​ങ്കി​ലും ഒ​രു ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന തി​ര​ക്കി​ലാ​ണ്.

“There is a part-time job, you can use your mobile phone to operate at home, you can earn 200-3000 rupees a day, 10-30 minutes a day, new users join to get you 50 rupees, waiting for you to join. Reply 1 and long click the link to join us asap.”

ഇ​ത്ത​രം മെ​സേ​ജു​ക​ളാ​ണ് വാ​ട്സ്ആ​പ്പി​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

പ്ര​തി​ദി​നം 30 മി​നി​റ്റ് മാ​ത്രം നി​ങ്ങ​ൾ വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്താ​ൽ മ​തി, 3000 രൂ​പ​യാ​ണ് ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന ശ​ന്പ​ളം. നി​ര​വ​ധി​പേ​രാ​ണ് ഈ ​ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ള്ള​ത്. മെ​സ്‌​സേ​ജി​ന് താ​ഴെ ഒ​രു ലി​ങ്കും ത​ന്നി​ട്ടു​ണ്ടാ​വും.

ഈ ​ലി​ങ്ക് ക്ലി​ക്ക് ചെ​യ്ത് ആ​ക്ടി​വേ​റ്റ് അ​യാ​ൽ നി​ങ്ങ​ളു​ടെ വി​ല​പ്പെ​ട്ട ഡാ​റ്റ​യും കോ​ണ്ടാ​ക്ടു​ക​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ടേ​ക്കാം. ത​ട്ടി​പ്പു​കാ​ർ​ക്ക് ന​മ്മു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ക്കു​ക മാ​ത്ര​മ​ല്ല, വാ​ട്സ്ആ​പ് അ​ക്കൗ​ണ്ട് ലോ​ഗൗ​ട്ട് ചെ​യ്യ​പ്പെ​ടാ​നും ഇ​ട​യു​ണ്ട്.

ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പി​നെ​തി​രെ വാ​ട്സ്ആ​പ്പ് നി​ര​വ​ധി സെ​ക്യൂ​രി​റ്റി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​നെ​യും വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ് ഓ​ണ്‍​ലൈ​ൻ ഫ്രാ​ഡു​ക​ൾ ഓ​രോ ദി​വ​സ​വും പു​തി​യ പു​തി​യ മാ​ർ​ഗ്ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത്.

ഇ​ത്ത​രം പാ​ർ​ട്ട് ടൈം ​ജോ​ലി ഓ​ഫ​ർ ചെ​യ്യു​ന്ന മെ​സേ​ജു​ക​ൾ വാ​ട്സാ​പ്പി​ലൂ​ടെ ധാ​രാ​ളം പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഇ​ത്ത​രം മെ​സേ​ജു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ഭാ​ഷ​യും വാ​ക്യ​ങ്ങ​ളും നി​യ​ത​മാ​യ രീ​തി​യി​ൽ ആ​യി​രി​ക്കി​ല്ല. അ​ത് കാ​ണു​ന്പോ​ൾ ത​ന്നെ ന​മു​ക്ക് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യ​ണം,

കൃ​ത്യ​മാ​യ ഉ​റ​വി​ട​ത്തി​ൽ നി​ന്ന​ല്ല ഇ​ത്ത​രം മെ​സേ​ജു​ക​ൾ വ​രു​ന്ന​തെ​ന്ന്. പ്ര​ശ​സ്ത​രാ​യ പ​ല ക​ന്പ​നി​ക​ളു​ടെ​യും പേ​രി​ലാ​യി​രി​ക്കും മെ​സേ​ജ് വ​രു​ക. ഇ​ത്ത​രം ലി​ങ്കു​ക​ൾ ക്ലി​ക്ക് ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്തു​ക.

ആ​യ​തി​നാ​ൽ ഇ​ത്ത​രം മെ​സേ​ജു​ക​ൾ ല​ഭി​ച്ചാ​ൽ അ​വ​ഗ​ണി​ക്കു​ക. ഏ​ത് കോ​ണ്ടാ​ക്ടി​ൽ നി​ന്നാ​ണോ ല​ഭി​ച്ച​ത് ആ ​ന​ന്പ​റി​നെ ബ്ലോ​ക്ക് ചെ​യ്യു​ക. ത​ട്ടി​പ്പി​നെ​തി​രെ അ​ടു​ത്തു​ള്ള സ്റ്റേ​ഷ​നി​ലോ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ പ​രാ​തി ന​ൽ​കാ​വു​ന്ന​താ​ണ്

Related posts

Leave a Comment