ചാലക്കുടി: രാത്രി വീട്ടിലിരുന്ന് അശ്ലീല വീഡിയോ കണ്ട ജനപ്രതിനിധിക്ക് പറ്റിയ കൈയബദ്ധം വലിയ പൊല്ലാപ്പായി. ജനപ്രതിനിധിയുടെ കൈപ്പിഴവിൽ അശ്ലീല വീഡിയോ ചാലക്കുടിയിലെ ഒരു പ്രധാന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെട്ടതാണ് പ്രശ്നമായത്. അശ്ലീല വീഡിയോ കണ്ട് സ്ത്രീകളടക്കമുള്ള ഗ്രൂപ്പ് അംഗങ്ങൾ ഞെട്ടി.
കഴിഞ്ഞ് 24ന് രാത്രി 11.45ന് 2.38 മിനിറ്റ് ദൈർഘ്യമുള്ള അശ്ലീല വീഡിയോ ആണ് ഗ്രൂപ്പിൽ പ്രചരിച്ചത്. വീഡിയോ പോസ്റ്റ് ചെയ്തത് ഒരു പഞ്ചായത്തിന്റെ പ്രമുഖസ്ഥാനം വഹിക്കുന്ന ജനപ്രതിനിധിയാണെന്നറിഞ്ഞപ്പോൾ അംഗങ്ങൾ ഒന്നുകൂടി ഞെട്ടി.
കണ്ടവർ വിളിച്ചു ചോദിച്ചപ്പോൾ ജനപ്രതിനിധി അങ്കലാപ്പിലായിരിക്കയാണ്. അംഗങ്ങളിൽ ഒരാൾ പോലീസിൽ പരാതി നൽകിയതോടെ പ്രശ്നം ഗുരുതരമായി. പരാതി നൽകിയതറിഞ്ഞതോടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനടക്കം പലരും ഗ്രൂപ്പിൽനിന്ന് പുറത്തുപോയി.
പോലീസ് ജനപ്രതിനിധിക്കെതിരെ കേസെടുക്കുകയും ചെയ്തിരിക്കയാണ്. വിഷയം എതിർപാർട്ടിക്കാർ ഏറ്റെടുത്തതോടെ പ്രശ്നം കലുഷിതമായിട്ടുണ്ട്.