മുംബൈ: പ്രവർത്തനത്തിനുവേണ്ട അടിസ്ഥാന ഓപ്പറേറ്റിംഗ് സിസ്റ്റം(ഒഎസ്) മാനദണ്ഡം പുതുക്കി വാട്സ്ആപ്പ്.
നവംബർ ഒന്നു മുതൽ, ഒഎസ് 4.1 (ആൻഡ്രോയിഡ്), എെഒഎസ് 10(എെഫോണ്), കായ് ഒഎസ് 2.5.1(ലിനക്സ്) എന്നീ വേർഷനുകളിലും ഇവയ്ക്കു ശേഷമിറങ്ങിയ ഒഎസ് വേർഷനുകളിലും മാത്രമേ വാട്സ്ആപ്പ് പ്രവർത്തിക്കുകയുള്ളു.
ഇതോടെ, ആൻഡ്രോയിഡ് 4.0.3 ഐസ് ക്രീം സാൻഡ് വിച്ച്, എെഒഎസ് 9, കായ് ഒഎസ് 2.5.0 എന്നീ ഒപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പണിമുടക്കും.
ഈ വേർഷനുകൾ പുതിയ വേർഷനുകളിലേക്ക് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്ന ഫോണുകളാണെങ്കിൽ തുടർന്നും അപ്ഡേറ്റ് ചെയ്ത് വാട്സ്ആപ്പ് ഉപയോഗിക്കാനാകും. അപ്ഡേറ്റ് ചെയ്യാൻ കഴിയില്ലെങ്കിൽ പുതിയ ഫോണ് വാങ്ങുകയേ തരമുള്ളു.
സാംസംഗ് ഗാലക്സി ട്രെൻഡ് ലൈറ്റ്, ഗാലക്സി ട്രെൻഡ് 2, ഗാലക്സി എസ് 2, ഗാലക്സി എസ് 3 മിനി, ഗാലക്സി എക്സ് കവർ2 , ഗാലക്സി കോർ, ഗാലക്സി എയ്സ് 2, എെഫോണ് എസ്ഇ,
എെഫോണ് 6എസ്, 6എസ് പ്ലസ്, എൽജി ലൂസിഡ് 2,ഒപ്റ്റിമസ് എഫ്7, സോണി എക്സ്പീരിയ മിറോ, എക്സ്പീരിയ നിയോ എൽ,
എക്സ്പീരിയ ആർക് എസ്, വാവെ അസൻഡ് ജി740, വാവെ അസൻഡ് മേറ്റ് തുടങ്ങിയ ഫോണുകളിലാണു വാട്സ്ആപ്പ് നവംബർ ഒന്നു മുതൽ പ്രവർത്തനം അവസാനിപ്പിക്കുന്നത്.