മുംബൈ: വാട്സ്ആപ്പിലെ പ്രൊഫൈൽ പിക്ചർ, ലാസ്റ്റ് സീൻ തുടങ്ങിയവ ചിലരിൽനിന്നുമാത്രമായി മറച്ചുവയ്ക്കുന്നതിനുള്ള ഫീച്ചർ അവതരിപ്പിച്ച് കന്പനി.
ഇതുവരെ, ആപ്പിൽ പ്രെഫൈെൽ പിക്ചറും മറ്റ് വിശദാംശങ്ങളും എല്ലാവർക്കും കാണാവുന്ന വിധത്തിലോ കോണ്ടാക്ടിലുള്ളവർക്കു മാത്രം കാണാവുന്ന തരത്തിലോ അല്ലെങ്കിൽ ആർക്കും കാണാനാവാത്ത രീതിയിലോ മാത്രം ക്രമീകരിക്കാനേ സംവിധാനമുണ്ടായിരുന്നുള്ളൂ.
‘മൈ കോണ്ടാക്ട് എക്സപ്റ്റ്’ എന്ന പുതിയ ക്രമീകരണം വരുന്നതോടെ വിശദാംശങ്ങൾ ആരിൽനിന്നാണോ മറച്ചുവയ്ക്കപ്പെടേണ്ടത് അവരുടെ പേര് സെലക്ട് ചെയ്ത് അവരെ മാത്രമായി ഒഴിവാക്കാനാകും.
കോണ്ടാക്ടിലുള്ള മറ്റുള്ളവർക്ക് പ്രൊഫൈൽപിക്ചർ, സ്റ്റാറ്റസ് അപ്ഡേറ്റ് തുടങ്ങിയവ കാണുന്നതിനും തടസമുണ്ടാകില്ല. പുതിയ ഫീച്ചർ വൈകാതെ ഇന്ത്യയിലും ലഭ്യമാകും.