ഇരിട്ടി: കോറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യവ്യാപകമായി ഭരണകൂടങ്ങളും സർക്കാർ സംവിധാനങ്ങളും നിതാന്ത ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരവേ കൊറോണ വൈറസ് വ്യാപനത്തിനെതിരെ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തും വിധം സോഷ്യൽ മീഡിയ വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു.
മുഴക്കുന്ന് മുസ്ലിം പള്ളിക്കു സമീപം പള്ളിമുക്ക് സ്വദേശി മുഹമദ് അസ്ലം (32) നെതിരെയാണ് സൈബർ നിയമപ്രകാരം മുഴക്കുന്ന് പോലീസ് കേസെടുത്തത്ോവിഡ് 19 രോഗത്തിന് കാരണമായ കൊറോണ വൈറസ് വ്യാപനമെന്നത് വ്യാജമാണെന്നും കബളിക്കലാണെന്നുമാണ് മുഹമ്മദ് അസ്ലം തന്റെ മൊബൈൽ ഫോണിലൂടെ പ്രചരിപ്പിച്ചതെന്നും നാട്ടിൽ കലാപവും തെറ്റിദ്ധാരണയും പരത്താനുള്ള ഈ വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഡിവൈഎഫ്ഐ മുഴക്കുന്ന് മേഖലാ സെക്രട്ടറി പി.സുകേഷ് നൽകിയ പരാതിയെ തുടർന്നാണ് മുഴക്കുന്ന് പ്രിൻസിപ്പൽ എസ്ഐ പി.എൻ ബിജോയി മുഹമ്മദ് അസ്ലമിനെതിരെ കേസെടുത്തത്.