കാര്‍ഡിടപാടിന് പകരം ബാര്‍ട്ടര്‍ സിസ്റ്റം! മദ്ധ്യപ്രദേശില്‍ സ്‌കൂള്‍ ഫീസിന് പകരം നല്‍കിയത് നെല്ല്

yeye

നോട്ട് റദ്ദാക്കി, ആധുനിക രീതിയിലുള്ള പണമിടപാടുകളിലേയ്ക്ക് ജനങ്ങളെ നയിച്ച്, ഇന്ത്യയെ ഡിജിറ്റലാക്കുക എന്നതായിരുന്നു പ്രധാനമന്ത്രിയുടെയും അതുവഴി കേന്ദ്രസര്‍ക്കാരിന്റെയും ലക്ഷ്യം. കാര്‍ഡിടപാടുകള്‍ വ്യപകമാക്കാന്‍ പാടുപെടുന്ന സര്‍ക്കാരിനെയാണ് ജനങ്ങള്‍ ഇപ്പോള്‍ കാണുന്നത്.

എന്നാല്‍ ഹൈടെക്കാകാന്‍ ഉദ്ദേശിച്ചിറങ്ങിയ ഇന്ത്യ ഇപ്പോള്‍ പ്രാചീന കാലത്തേയ്ക്ക്് മടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. പണ നിയന്ത്രണം ഇന്ത്യന്‍ ജനതയെ സാധനങ്ങള്‍ കൊടുത്ത് സാധനങ്ങള്‍ വാങ്ങുന്ന ബാര്‍ട്ടര്‍ സിസ്റ്റത്തിലേക്ക് നയിക്കുന്നു. മദ്ധ്യപ്രദേശിലെ ഗ്വാളിയറിലാണ് ഇത്തരത്തില്‍ സ്‌കൂള്‍ ഫീസ് പണമായി നല്‍കാന്‍ കഴിയാത്തതിനേത്തുടര്‍ന്ന് കര്‍ഷകര്‍ നെല്ല് പകരം നല്‍കിയത്. 15 കര്‍ഷകര്‍ ചേര്‍ന്ന് 45 ക്വിന്റല്‍ നെല്ലാണ് നല്‍കിയത്. ഇത് വില്‍പ്പന നടത്തിയ സ്‌കൂള്‍ മാനേജ്‌മെന്റ് 58,500 രൂപയുടെ ചെക്കും പകരം വാങ്ങി. മദ്ധ്യപ്രദേശിലെ നെല്ലറ എന്നാണ് ഗ്വാളിയാര്‍ അറിയപ്പെടുന്നത്. രണ്ട് മാസം മുമ്പാണ് ഫീസ് കുടിശ്ശികയായെന്ന് പറഞ്ഞ് അറിയിപ്പ് കുട്ടികളുടെ വീട്ട്കാര്‍ക്ക് സ്‌കൂള്‍ അധികൃതര്‍ നല്‍കിയത്. നോട്ട് കൈയ്യില്‍ വരാത്ത സാഹചര്യത്തില്‍ മിക്ക കര്‍ഷകര്‍ക്കും മക്കളുടെ ഫീസ് അടയ്ക്കാന്‍ കഴിയാതെ വരികയും കുടിശ്ശിക ഏറിയതോടെ ഫീസിന് പകരം നെല്ല് തരാമെന്ന കര്‍ഷകരുടെ വാഗ്ദാനം സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കുകയായിരുന്നു. നെല്ല് സഹകരണ സംഘത്തിനാണ് സ്‌കൂള്‍ അധികൃതര്‍ പിന്നീട് നെല്ല് വിറ്റത്.

ഫീസിന് പകരം നെല്ല് വാങ്ങണമെന്ന കര്‍ഷകരുടെ ആവശ്യം ആദ്യം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ഓരോ ക്വിന്റല്‍ വീതമാണ് ഓരോ കര്‍ഷകരും മക്കളുടെ സ്‌കൂള്‍ ഫീസായി നല്‍കിയത്. ക്വിന്റലിന് 1300 രൂപയാണ് വില.

Related posts