ഇരുപത് വര്‍ഷം മുമ്പുള്ള ഗോതമ്പിന് ഇപ്പോഴുള്ള ഗോതമ്പുമായി യാതൊരു ബന്ധവുമില്ല! ചപ്പാത്തി ആളെക്കൊല്ലിയെന്ന് അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റിന്റെ പഠന റിപ്പോര്‍ട്ട്

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ വളരെയധികം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ചപ്പാത്തി. എന്നാല്‍ അടുത്തകാലത്തായി ചപ്പാത്തി ഉപയോഗിക്കുന്നവരില്‍ മാത്രമായി ചില ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ടെന്നാണ് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യരംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. 15 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് ഈ നിഗമനത്തില്‍ ഇവര്‍ എത്തിയിരിക്കുന്നത്. അമേരിക്കന്‍ കാര്‍ഡിയോളോജിസ്‌റ് വില്യം ഡേവിസ് ആണ് ഇത് സംബന്ധിച്ച പ്രധാന പഠനം നടത്തിയത്. പഠന വിവരങ്ങള്‍ അദ്ദേഹം Wheat Belly എന്ന തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഹൃദയസംബന്ധമായ ചില അസുഖങ്ങള്‍, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ഇന്നത്തെ പല ജീവിതശൈലീ രോഗങ്ങള്‍ക്കും കാരണം ഗോതമ്പുമാവിലെ ചില ഘടകങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്.

ഗോതമ്പ് നമ്മുടെ ബ്ലഡ് ഷുഗര്‍ വല്ലാതെ കൂട്ടും. ഗോതമ്പ് ഒരു മാസം ഉപേക്ഷിച്ച രോഗികളില്‍ പൊണ്ണത്തടിയും ഷുഗറും അതിശയകരമായ രീതിയില്‍ കുറഞ്ഞതായും അദ്ദേഹം കണ്ടെത്തിയിരുന്നു. ഷുഗര്‍ മാത്രമല്ല കുറഞ്ഞത്, ആസ്മ, മൈഗ്രൈന്‍, അസിഡിറ്റി, ആര്‍ത്രൈറ്റിസ് തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ സുഖമായതായി രോഗികള്‍ സാക്ഷ്യപ്പെടുത്തുകയുമുണ്ടായി. ഗോതമ്പില്‍ വില്ലനാകുന്നത് അമിലോപെക്ടിന്‍ ആണ്. ഇത് ഷുഗറിന്റെ ഒരു ഘടകമാണ്. ചീത്ത കൊളസ്ട്രോള്‍ ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഈ ഘടകമാണ്. ഈ ചീത്ത കൊളസ്ട്രോളാണ് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കുന്നത്.

ഗോതമ്പ് ഒഴിവാക്കുന്നതോടെ ഈ ചീത്ത കൊളസ്‌ട്രോള്‍ 80 മുതല്‍ 90 ശതമാനം വരെ ശരീരത്തില്‍ നിന്ന് കുറയുന്നതായി അദ്ദേഹം കണ്ടെത്തി. അതുപോലെ ഗോതമ്പിലുള്ള മറ്റൊരു പ്രോട്ടീനാണ് ഗ്ലിയാഡിന്‍. ഇത് വിശപ്പുകൂട്ടും. അതോടെ കൂടുതല്‍ ഭക്ഷണം കഴിക്കുകയും പൊണ്ണത്തടിക്കു കാരണമാകുകയും ചെയ്യും. ഇതിനു അഡിക്ട് ആക്കാനുള്ള ഒരു കഴിവുമുണ്ട്. ഒരു ഇരുപതുവര്‍ഷം മുമ്പുള്ള ഗോതമ്പുമായി ഇപ്പോഴുള്ള ഗോതമ്പിനു പുലബന്ധംപോലുമില്ല എന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

 

Related posts