ചങ്ങനാശേരി: വാകത്താനം പാതിരപ്പള്ളിക്കടവ് ഭാഗത്ത് ഫാമിൽ നിന്നും 11 ചാക്ക് ഗോതന്പ് പിടിച്ചെടുത്ത സംഭവത്തിൽ വാകത്താനം പോലീസ് അന്വേഷണം ഉൗർജിതമാക്കി.
എഫ്സിഐ ഗോഡൗണിൽ നിന്നും റേഷൻ കടകളിലൂടെ വിതരണത്തിനായി നൽകിയ ഗോതന്പ് ഏതു റേഷൻ കടയിൽ നിന്നാണ് ഫാമിൽ എത്തിയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ടു ഫാം ഉടമ ചേന്നങ്ങാട്ട് ജിഫിനെ (21) അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫാമിലെത്തി പോലീസ് ഗോതന്പ് ചാക്കുകൾ പിടിച്ചെടുത്തത്.
രണ്ട് ചാക്ക് ഗോതന്പ് സീൽ പൊട്ടിച്ച നിലയിലും ഒന്പതു ചാക്ക് പായ്ക്ക് ചെയ്ത നിലയിലുമായിരുന്നു. വാകത്താനം എസ്എച്ച്ഒ കെ.പി. ടോംസണിന്റെ നേതൃത്വത്തിലള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.