ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് നിറച്ച ട്രക്കുകള്‍ പാക് മണ്ണിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിവിടുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മാനുഷിക പരിഗണന നല്‍കിയാണ് തീരുമാനമെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.
ശൈത്യകാലം തുടങ്ങുന്ന സാഹചര്യത്തിൽ അഫ്ഗാനിസ്ഥാന് അമ്പതിനായിരം ടൺ ഗോതമ്പ് അയക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഇതിന് അയ്യായിരം ട്രക്കുകൾ പാകിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിൽ എത്തണം.
ഗോതമ്പ് ട്രക്കുകൾ കടത്തിവിടണമെന്ന് താലിബാൻ സർക്കാർ പാക്കിസ്ഥാനോട് അഭ്യർത്ഥിച്ചിരുന്നു.