ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകുവാൻ വാർഡിന് സമീപത്ത് കിടക്കുന്ന വാഹനത്തിലേയ്ക്ക് കൊണ്ടു പോകുവാൻ സ്ട്രെച്ചറോ വീൽ ചെയറോ നൽകുന്നില്ല എന്ന് പരാതി.
ഇതിനാൽ രോഗികളെ ചവിട്ടുപടിയിലൂടെ ഇറക്കി കൊണ്ടു പോകേണ്ടി വരുന്നത് രോഗികൾക്ക് കുടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ു. എന്നാൽ വീൽ ചെയറും സ്ട്രെച്ചറും കൊണ്ടുപോകുന്നവർ രോഗിയെ വണ്ടിയിൽ കയറ്റി പോകുന്പോൾ വരാന്തയിൽ ഉപേക്ഷിക്കുന്നു എന്നാണ് ജീവനക്കാരുടെ പരാതി. ഇതാണ് നല്കാത്തിതിന് കാരണം.
ആശുപത്രിയുടെ, അസ്ഥിരോഗ, സർജറി, ന്യൂറോ സർജറി, മെഡിസിൻ തുടങ്ങി ഏത് വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ രോഗികളാണെങ്കിലും ഡിസ്ചാർജ് കഴിഞ്ഞ് വാർഡിൽ നിന്നു രോഗിയെ കൊണ്ടുപോകണമെങ്കിൽ ബന്ധുക്കൾ ചുമന്ന് കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയായതിനാൽ എല്ലാ വാർഡുകളിലും ഏത് സമയവും രോഗികളെ കൊണ്ട് നിറയുന്നതിനാൽ രോഗം പൂർണമായി ഭേദമാകാതെ സമീപത്തെ മറ്റ് സർക്കാർ ആശുപത്രികളിലേക്ക് പറഞ്ഞു വിടുന്ന സന്പ്രദായം ഉണ്ട്.
അതിനാൽ അപകടാവസ്ഥ തരണം ചെയ്ത രോഗികളെ ഡിസ്ചാർജ് ചെയ്യേണ്ടി വരുന്നു. ഇവർക്ക് വീട്ടിലേയ്ക്കോ മറ്റ് ആശുപത്രികളിലേയ്ക്കോ പോകണമെങ്കിൽ വാർഡിൽ നിന്നും സ്ട്രെച്ചർ നൽകണം. ഇത് നൽകുവാൻ വാർഡിലെ ബന്ധപ്പെട്ട അധികൃതർ തയ്യാറാകുന്നില്ലെന്നാണു് ആക്ഷേപം.
അതേ സമയം ഇക്കാര്യത്തിൽ ആശുപത്രി അധികൃതർ നല്കുന്ന വിശദീകരണം ഇങ്ങനെ: രോഗികളെ ഡിസ്ചാർജ്് ചെയ്ത ശേഷം പോകുന്നതിനായി സ്ട്രെച്ചർ വിട്ടുകൊടുത്താൽ അത് തിരികെ വാർഡുകളിൽ കൊണ്ടുവന്ന് ഏൽപ്പിക്കാതെ അവർ മടങ്ങിപ്പോകുന്നു എന്നാണ്. പിന്നീട് ജീവനക്കാരെ വിട്ടു ഇത് കിടക്കുന്ന സ്ഥലത്ത് നിന്ന് തിരികെ വാർഡിൽ കൊണ്ടുവരണം.
ഇത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ സ്ട്രെച്ചറോ വീൽ ചെയറോ ആവശ്യമുള്ളവർ ഡിസ്ചാർജ് കാർഡ് വാർഡിലെ നഴ്സിംഗ് കൗണ്ടറിൽ ഏൽപ്പിച്ച ശേഷം സ്ട്രച്ചറോ വീൽചെയറോ എടുക്കാം. രോഗിയെ വാഹനത്തിൽ കയറ്റിയ ശേഷം വീൽചെയർ തിരികെ കൊണ്ടുവന്ന് ഏൽപ്പിച്ചെങ്കിൽ മാത്രമേ ഡിസ്ചാർജ് കാർഡ് കൊടുക്കുകയുള്ളൂവെന്ന് വാർഡ് ചുമതലയുള്ളവർ പറയുന്നു.