പല മോഷണത്തെക്കുറിച്ച് കേട്ടിരിക്കാം. അതിലൊക്കെ സ്വര്‍ണമൊ ആടൊ പശുവൊ പേഴ്സൊ ഒക്കെ ആയിരിക്കും മോഷണവസ്തു.
എന്നാല്‍ വഴി കട്ടുകൊണ്ടുപോയി എന്നത് ഒരിക്കലും കേള്‍ക്കാനിടയില്ലല്ലൊ. അതും രണ്ട് കിലോമീറ്റര്‍ റോഡ്. പക്ഷെ അങ്ങനൊരു സംഭവം കഴിഞ്ഞദിവസം ബീഹാറിലുണ്ടായി.
ബീഹാറിലെ ബങ്ക ജില്ലയിലെ രജൗണ്‍ ബ്ലോക്കിലെ ഖരൗനി ഗ്രാമവുമായി ബന്ധപ്പെട്ടതാണീ സംഭവം. ഖരൗനി, ഖദംപൂര്‍ എന്നീ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഒരുറോഡാണ് നാലഞ്ചുദിവസം മുമ്പ് കാണാതായത്.
വര്‍ഷങ്ങളായി ഈ ഗ്രാമത്തിലുള്ളവര്‍ സഞ്ചരിച്ച റോഡ് ഒരു സുപ്രഭാതത്തില്‍ ഗോതമ്പ് പാടമായി മാറുകയായിരുന്നു.
ആദ്യമെത്തിയവര്‍ തങ്ങള്‍ക്ക് വഴി തെറ്റിയതാകാമെന്ന് കരുതി വഴി തേടി വട്ടംകറങ്ങി. എന്നാല്‍ പിന്നീടാണ് കാര്യത്തിന്റെ സത്യാവസ്ഥ എല്ലാവര്ക്കും മനസിലായത്.
ഖരൗനി ഗ്രാമത്തില്‍ നിന്നുള്ള ചിലര്‍ ബലമായി റോഡ് കൃഷിയിടമാക്കിയതാണത്രെ. അവര്‍ ട്രാക്ടര്‍ ഉപയോഗിച്ച് റോഡ് ഉഴുതു പകരം ഗോതമ്പ് വിളകള്‍ വിതച്ചു.
കാര്യമറിഞ്ഞ ഖദംപൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ ഇതിനെ എതിര്‍ത്തതോടെ പ്രശ്നം വലിയ അടിപിടിയിലേക്ക് മാറി.
ഒടുവില്‍ പോലീസിതില് ഇടപെട്ട് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രശ്നങ്ങള്‍ കെട്ടടങ്ങിയത്.
തങ്ങളുടെ വഴി തിരികെ ലഭിക്കാന്‍ എന്തെങ്കിലും വഴിയുണ്ടൊ എന്ന ആലോചനയിലാണ് ഖദംപൂര്‍ ഗ്രാമത്തിലെ ജനങ്ങളിപ്പോള്‍.