വാണി വിശ്വനാഥിനും മുമ്പേ മലയാളത്തിന്റെ ലേഡി ആക്ഷന്‍ ഹീറോ എന്ന പേരു ചാര്‍ത്തിക്കിട്ടിയ ഒരു നടിയുണ്ടായിരുന്നു, പ്രിയാ രാമന്. സൈന്യം, കാഷ്മീരം, മാന്ത്രികം… എണ്ണിയാലൊടുങ്ങാത്ത ആക്ഷന്‍ സിനിമകളില്‍ നിറഞ്ഞാടിയ പ്രിയ ഒരു സുപ്രഭാതത്തില്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി. സിനിമലോകത്തെ ഞെട്ടിച്ച പ്രണയത്തിനും വിവാഹത്തിനുംശേഷം വിദേശത്ത് താമസമാക്കിയ പ്രിയയുടെ ജീവിതത്തില്‍ ഇപ്പോള്‍ ഏകയാണ്.
മലയാളത്തിലും തമിഴിലും വിലപിടിപ്പുള്ള താരമായി നിറഞ്ഞുനില്‍ക്കേ 1999ലാണ് നടന് രഞ്ജിത്തുമായി പ്രിയാ അടുക്കുന്നത്. തുടക്കത്തിലേ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ സിനിമകള്‍ കുറച്ചു. അക്കാലത്ത് ഇരുവരുടെയും പ്രണയം ലൊക്കേഷനുകളിലെ ചര്‍ച്ചാവിഷയമായിരുന്നു. വീട്ടുകാര്‍ അനുമതി നല്‍കിയതോടെ 2002ല്‍ വിവാഹം. രഞ്ജിത്തിന്റെ മണവാട്ടിയായതോടെ സിനിമകള്‍ കുറച്ച അവര്‍ കുടുംബിനിയുടെ റോളിലേക്ക് മാറി. താമസം ചെന്നൈയിലേക്ക് മാറ്റി. ഇടയ്ക്ക് വിദേശവാസവും.
പല സെലിബ്രിറ്റികളുടെയും ജീവിതത്തിലെന്നപോലെ പ്രിയയുടെ ജീവിതത്തിലും കാറും കോളും നിറയുന്നതാണ് പിന്നീട് കണ്ടത്. രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷത്തിലൂടെ രഞ്ജിത്ത് തിരക്കേറിയ താരമായി മാറി. ഇതോടെ കുടുംബജീവിതത്തിലും പ്രതിഫലനമുണ്ടായി. ഇതിനിടെ രഞ്ജിത്തിന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന കിംവദന്തികളും പരന്നു. 2013 നവംബറിലായിരുന്നു ഇവര്‍ വിവാഹമോചനഹര്‍ജി നല്‍കിയത്. 2014 മെയ് 16ന് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. ഇപ്പോള്‍ രണ്ടുപേരും പിരിഞ്ഞാണ് താമസം. ഏഴും മൂന്നും വയസുള്ള രണ്ട് മക്കളുണ്ട് ഇവര്‍ക്ക്. കുട്ടികള്‍ ഇപ്പോള്‍ പ്രിയയ്ക്കൊപ്പമാണ് താമസം. ഇതിനിടെ രഞ്ജിത്ത് പുനര്‍ വിവാഹിതനായി. പ്രമുഖ തെന്നിന്ത്യന്‍ നടി രാഗസുധയാണ് രഞ്ജിത്തിന്റെ വധു. പ്രിയയുമായുള്ള വിവാഹമോചനം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകമാണ് രഞ്ജിത്ത് വീണ്ടും വിവാഹിതനായത്. ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് പ്രിയാരാമന്.