ഉത്തരകൊറിയന്‍ ജനതയ്ക്ക് ഇപ്പോള്‍ ഒരൊറ്റ നായകനേയുള്ളു; കിം ജോംഗ് ഉന്‍. ലോക പോലീസായ അമേരിക്കയെയും ലോകത്തെയും വെല്ലുവിളിക്കുന്ന കിമ്മിന് ജീവിതത്തില്‍ ആകെ പേടിയും ബഹുമാനവും ഉള്ളത് ഒരേ ഒരാളോ മാത്രമാണത്രേ. മറ്റാരുമല്ല ഭാര്യയായ റി സോല്‍ ജു തന്നെ. നല്ലൊന്നാന്തരം ഗായികയും സുന്ദരിയുമായ റിയെ കിം ജീവിതസഖിയാക്കിയത് സ്വന്തം രാജ്യക്കാര്‍ പോയിട്ട് കൊട്ടാരത്തിലുള്ളവര്‍ പോലും അറിഞ്ഞിട്ടില്ലെന്നതാണ് രസകരം. ഇപ്പോള്‍ പറഞ്ഞുവരുന്ന കാര്യമെന്തെന്നു പറഞ്ഞാല്‍ കിമ്മിന്റെ ഭാര്യയെ പറ്റി ഇപ്പോള്‍ ആര്‍ക്കും കാര്യമായ വിവരമൊന്നുമില്ല.
സഖാവ് റി സോല്‍ജുവിനെ’ കിം വിവാഹം കഴിച്ചതായി 2012 ജൂലൈയിലാണ് തെക്കന്‍ കൊറിയയിലെ ഔദ്യോഗിക മാധ്യമം വെളിപ്പെടുത്തിയത്. റിയെ കുറിച്ച് അധികമൊന്നും അറിയില്ലെങ്കിലും അവരുടെ പറ്റെ വെട്ടിയ മുടിയും പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണവും വെച്ച് അവര്‍ ഒരു ഉന്നത കുലജാതയാണെന്നാണ് സാക്ഷ്യപ്പെടുത്തുന്നു. തന്റെ മുന്‍ഗാമികളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര പരുക്കനല്ലാത്ത പ്രതിച്ഛായ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന കിമ്മിന് യോജിച്ച സഹയാത്രികയാണ് ഇവരെന്നും അനുമാനിക്കപ്പെടുന്നു.
റി ഒരു ഗായികയാണെന്നും ഒരു പരിപാടിയിലെ അവരുടെ പ്രകടനമാണ് കിമ്മിനെ വശീകരിച്ചതെന്നും മിക്ക റിപ്പോര്‍ട്ടുകളും പറയുന്നു. ഔദ്യോഗിക ചടങ്ങുകള്‍ക്ക് പുറമെ ചില പാര്‍ക്കുകളിലെ സന്ദര്‍ശനവും ഡിസ്‌നി കഥാപാത്രങ്ങളുടെ വേഷത്തില്‍ നടന്ന ഒരു സംഗീത പരിപാടിയുമാണ് ഇവരുവരും പങ്കെടുത്ത പൊതുചടങ്ങുകള്‍. 2013ലും 2014ലും കിമ്മിനെ സന്ദര്‍ശിച്ച അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ താരം ഡെന്നീസ് റോഡ്മാന്‍ പറയുന്നത് കിമ്മിന് ഒരു മകള്‍ ഉണ്ടെന്നാണ്. എന്നാല്‍ മകള്‍ ജനിച്ചെന്നോ ഇല്ലെന്നോ കിമ്മോ ബന്ധുക്കളോ വെളിപ്പെടുത്തിയിട്ടില്ല.
മുന്‍വര്‍ഷങ്ങളില്‍ ഇടയ്ക്കിടെ സൈനിക പരേഡുകള്‍ വീക്ഷിക്കാന്‍ റി സോല്‍ജു ഭര്‍ത്താവിനൊപ്പം എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരെ മഷിയിട്ടു നോക്കിയിട്ടു കാണാനില്ല. യുദ്ധത്തിനു തയാറെടുക്കുന്നതിനാല്‍ കിം ഭാര്യയെ ഭൂമിക്കടിയിലുള്ള ഗുഹയില്‍ ഒളിപ്പിച്ചെന്നാണ് എതിരാളികള്‍ പറഞ്ഞുപരത്തുന്നത്. അതല്ല ഭാര്യയെ കിം വകവരുത്തിയെന്നും വാദമുയരുന്നുണ്ട്. ചിലര്‍ പറയുന്നത് ഇവര്‍ക്കൊരു കുഞ്ഞ് പിറന്നതിനാല്‍ റി വിശ്രമത്തിലാണത്രേ.