ബീച്ചിൽ കളിച്ചു രസിച്ചവർ അപ്രതീക്ഷിതമായി അടുത്തെത്തിയ അതിഥിയെ കണ്ട് ഒന്ന് അമ്പരന്നു. കാരണം, അതൊരു തിമിംഗലമായിരുന്നു. വെറും തിമിംഗലമല്ല, അപൂർവമായ പുള്ളിത്തിമിംഗലം. അബുദാബിയിലെ അൽ കസർ അൽ അംവജ് ബീച്ചിലെത്തിയാണ് പുള്ളിത്തിമിംഗലം സന്ദർശകരെ അത്ഭുതപ്പെടുത്തിയത്.
വംശനാശം നേരിടുന്ന വിഭാഗത്തിൽപ്പെട്ട തിമിംഗലമാണിതെന്ന് സംഭവമറിഞ്ഞെത്തിയ അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു. മാത്രമല്ല, തിമിംഗലത്തെ കണ്ട ഉടൻ തന്നെ തീരദേശ സംരക്ഷണസേന സന്ദർശകരെയും ഇവിടെ നിന്നും മാറ്റിയിരുന്നു. താത്കാലികമായി ബീച്ച് അടയ്ക്കുകയും ചെയ്തു.