ബാങ്കോക്ക്: മദ്യപാന ചലഞ്ചില്‍ പങ്കെടുത്ത തായ് ലൻഡിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സർ മരിച്ചു. “ബാങ്ക് ലെസ്റ്റര്‍’ എന്നറിയപ്പെടുന്ന താനാകര്‍ കാന്തി (21) ആണു മരിച്ചത്.
ആല്കഹോള് അധികമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം. 75,000 രൂപ നല്‍കിയാണ് കാന്തിയെ ചലഞ്ചില്‍ പങ്കെടുപ്പിച്ചത്. 350 മില്ലി വിസ്കി ഒറ്റയടിക്ക് കുടിക്കുകയെന്നതായിരുന്നു ചലഞ്ച്.
ചലഞ്ചില്‍ പങ്കെടുക്കാന്‍ താനെത്തും എന്നു കാന്തി പറയുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. ചലഞ്ച് സംഘടിപ്പിച്ചവരെ പോലീസ് തെരയുന്നുണ്ട്.