വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നായയെ വൈറ്റ്ഹൗസിൽനിന്നു മാറ്റി. കമാൻഡർ എന്നു പേരുള്ള ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായ തുടർച്ചയായി സുരക്ഷാഭടന്മാരെ കടിക്കുന്നതാണു കാരണം. എങ്ങോട്ടാണു മാറ്റിയിരിക്കുന്നതെന്നു പ്രഥമ വനിത ജിൽ ബൈഡൻ അറിയിച്ചില്ല.
രണ്ടു വയസുള്ള നായ 11 തവണ സുരക്ഷാഭടന്മാരെ കടിച്ചുവെന്നാണു റിപ്പോർട്ട്. അതേസമയം, ആശുപത്രി സേവനം ആവശ്യമുള്ള സംഭവങ്ങളുടെ എണ്ണം മാത്രമാണത്രേ ഇത്.
പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞയാഴ്ച കടിച്ചിരുന്നു.മേജർ എന്നു പേരുള്ള മറ്റൊരു ജർമൻ ഷെപ്പേഡ് നായയും ബൈഡനുണ്ട്. ഇതും സുരക്ഷാഭടന്മാരെ കടിക്കാറുണ്ട്.