കൊല്ലം: ഡോ.എൻ.ശശിധരൻ വികസിപ്പിച്ചെടുത്തെടുത്ത വെളിന്തറ വെള്ളക്കാട കോഴികൾ കർഷകരിലേയ്ക്ക് എത്തിക്കുന്നു. വെളുന്തറ ഹാച്ചറീസ് ഈ കോഴികളെ ഇന്നലെ മുതൽ ബുക്കിംഗ് അടിസ്ഥാനത്തിൽ വിതരണം ചെയ്ത് തുടങ്ങി.
വെളുന്തര കാടക്കോഴികൾ തൂവെള്ള നിറവും ചുവന്ന കണ്ണുകളും ഉള്ളതാണ്. ഇതിനെ വീടുകളിൽ മുട്ട ലഭിക്കുന്ന അലങ്കാര പക്ഷിയായും മുട്ടക്കോഴികൾക്ക് സമാനമായി വ്യാവസായിക രീതിയിലും വളർത്താനാകുമെന്ന് വെളുന്തറ ഹാച്ചറീസ് മാനേജിംഗ് ഡയറക്ടർ എൻ.വസന്തകുമാരിയും മകൾ ഗായികയും പറഞ്ഞു.
ജനിതക വ്യതിയാനത്താൽ ആൽബനിസം ബാധിച്ച് വെളുത്തതായി മാറിയ ഒരുജോടി ജപ്പാൻ കാടകളിൽ നിന്നാണ് സെലക്ടീവ് ബ്രീഡിംഗ് വഴി വെളുന്തറ ഡൊമസ്റ്റിക് കാടകളെ വികസിപ്പിച്ചെടുത്തത്.
45 ദിവസം കൊണ്ട് പ്രായപൂർത്തിയാകുന്ന ഇവ പ്രതിവർഷം 315 മുട്ടകൾ വരെ ഇടും. മുട്ട വിരിയുന്നതിന് 17 ദിവസം മതി. ഒരു മുട്ടക്കോഴിയെ വളർത്താൻ ആവശ്യമായ സ്ഥലത്ത് എട്ട് കാടക്കോഴികളെ കുറഞ്ഞ ചെലവിൽ വളർത്താനാകും.
സാധാരണ കാടകളെ അപേക്ഷിച്ച് മുട്ട ഉത്പാദനത്തിലും മുന്നിലാണ് വെളുന്തറ വെള്ളക്കാടകൾ. രോഗ പ്രതിരോധ ശേഷിയും ഇവയ്ക്ക് കൂടുതലാണ്. വെള്ളക്കാടകൾ ശാന്ത സ്വഭാവക്കാരാണ്. മറ്റ് കാടകളെ അപേക്ഷിച്ച് കുറച്ച് തീറ്റ മാത്രമേ കഴിക്കുകയുള്ളൂ. ഇവയ്ക്ക് ഇന്ത്യാ ഗവൺമെന്റിന്റെ ട്രേഡ് മാർക്ക് രജിസ്റ്ററിയുടെ ട്രേഡ്മാർക്ക് ലഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9400431187, 9447721187 എന്നീ നന്പരുകളിൽ ബന്ധപ്പെടണം.