ലോകത്ത് പലയിനങ്ങളിൽ പെട്ട പാമ്പുകളുണ്ട്. മാത്രമല്ല പാമ്പുകളുടെ നിറവും ശരീരത്തിലെ ആവരണങ്ങളും ഏവർക്കും സുപരിചിതമാണ്. ഇപ്പോഴിതാ ഓസ്ട്രേലിയയിലെ ടെറിട്ടറി വന്യജീവി പാർക്കിൽ അപൂർവ ഇനമായ ഒരു പാന്പിനെ കണ്ടെത്തി. ഇതിലെ പ്രത്യേകതയെന്തന്നാൽ കടുത്ത തവിട്ടു നിറത്തിൽ കാണപ്പെടുന്ന സ്ലേറ്റി ഗ്രേ എന്നയിനത്തിൽപെട്ട പാന്പിനെ കണ്ടെത്തുന്പോൾ വെളുത്ത നിറത്തിലായിരുന്നു.
ആൽബിനോ എന്ന ജനിതക രോഗം പിടിപെട്ടതിനാലാണ് പാന്പിന് ഈ നിറ വ്യത്യാസമുണ്ടായതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. സാധാരണ ഈ രോഗബാധയുണ്ടാകുന്പോൾ കണ്ണുകൾ കടുത്ത പിങ്കു നിറത്തിലാണ് കാണപ്പെടാറുള്ളത് എന്നാൽ ഈ പാന്പിന്റെ കണ്ണുകൾക്ക് തവിട്ടു നിറമാണ്. അപൂർവമായ നിറത്തിലെത്തിയ ഈ പാന്പ് എല്ലാവർക്കും അത്ഭുതമായിരിക്കുകയാണ്.
മാത്രമല്ല ഈ പാന്പിൽ നിന്നും രോഗങ്ങൾ പകരാതിരിക്കാൻ ഇതിനെ പ്രത്യേകം സൂക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം. ഈ പാന്പിനെ ആദ്യം കണ്ടെത്തിയത് ഇവിടെയുള്ള പ്രദേശവാസികളായിരുന്നു. തുടർന്ന് വനം വകുപ്പെത്തി പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഈ പാന്പിന്റെ നിറമാണ് മറ്റുള്ള പാന്പുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.