ക​ർ​ണാ​ട​ക​യി​ൽ 1,600 ട​ൺ ലി​ഥി​യം ക​ണ്ടെ​ത്തി; ഭാ​വി മാ​റ്റി മ​റി​ക്കു​ന്ന വെ​ളു​ത്ത സ്വ​ർ​ണം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 1,600 ട​ൺ വെ​ളു​ത്ത​സ്വ​ർ​ണം എ​ന്ന​റി​യ​പ്പെ​ടു​ന്ന ലി​ഥി​യം നി​ക്ഷേ​പം ക​ണ്ടെ​ത്തി. ഭാ​വി​യി​ല്‍ ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക രം​ഗ​ത്തി​നു മു​ത​ല്‍​ക്കൂ​ട്ടാ​കു​ന്ന ലോ​ഹ​നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​തു മാ​ണ്ഡ്യ ജി​ല്ല​യി​ലെ മാ​ർ​ല​ഗ​ല്ല​യി​ലാ​ണ്. അ​റ്റോ​മി​ക് ഡ​യ​റ​ക്ട​റേ​റ്റ് ഫോ​ര്‍ എ​ക്‌​സ്‌​പ്ലൊ​റേ​ഷ​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് ആ​ണ് വ​ൻ​നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​ത്.

ലി​ഥി​യം ഭാ​വി​യി​ലേ​ക്കു​ള്ള ഏ​റ്റ​വും മൂ​ല്യ​മു​ള്ള ലോ​ഹ​ങ്ങ​ളി​ലൊ​ന്നാ​യാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി​യി​ലെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്ന് ലി​ഥി​യം ആ​ണ്. വാ​ഹ​ന ബാ​ക്ട​റി​യി​ല്‍ മാ​ത്ര​മ​ല്ല, ലാ​പ്‌​ടോ​പ്, മൊ​ബൈ​ല്‍ തു​ട​ങ്ങി​യ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് സം​വി​ധാ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി​യി​ലും ലി​ഥി​യം ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു. ഗ്ലാ​സ്, സി​റാ​മി​ക്‌​സ് വി​പ​ണി​യി​ലും ഇ​തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളു​ണ്ട്.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ലി​ഥി​യം ഉ​ത്പാ​ദ​ന​രാ​ജ്യം ചി​ലി​യാ​ണ്. ലോ​ക​ത്തെ ലി​ഥി​യം ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 35 ശ​ത​മാ​ന​വും ഈ ​രാ​ജ്യ​ത്തു​നി​ന്നാ​ണ്. ചി​ലി​യി​ലും ബൊ​ളീ​വി​യ​യി​ലും അ​ര്‍​ജ​ന്‍റീ​ന​യി​ലു​മാ​യി പ​ര​ന്നു കി​ട​ക്കു​ന്ന ഉ​പ്പു​നി​ല​ങ്ങ​ളി​ലാ​ണ് ലി​ഥി​യം നി​ക്ഷേ​പ​മു​ള്ള​ത്. ലോ​ക​ത്തു ലി​ഥി​യ​ത്തി​ന്‍റെ ക്ഷാ​മം അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഉ​ട​ലെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment