അപ്രതീക്ഷിതമായൊരു പാമ്പിനെ കണ്ടാല്‍ ഒന്ന് ഞെട്ടാത്തതായി ആരെങ്കിലും ഉണ്ടാകുമോ? എന്നാല്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത നിറത്തിലുള്ള ഒരു പാമ്പിനെ കണ്ടാല്‍ ആരായാലും പേടിക്കും. ഹിമാചല്‍ പ്രദേശിലെ ചമ്പാ ജില്ലയിലാണ് ഇത്തരത്തിൽ വ്യത്യസ്തമായൊരു പാമ്പ് പ്രത്യക്ഷമായത്.
മഴക്കാലം കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് പാമ്പിനെ ഇവിടെ കണ്ടത്. പ്രത്യേക നിറമോ പിഗ്മെന്റേഷനോ ഒന്നും പാമ്പില്‍ പ്രകടമല്ലായിരുന്നു. ഇത് അപൂര്‍വ ഇനത്തില്‍ ഉള്‍പ്പെട്ട പാമ്പാണ്. അതേസമയം, നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
വീഡിയോ വൈറലായതോടെ അപൂര്‍വ ഇനം പാമ്പിനെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അഞ്ചടിയോളം നീളം വരുന്ന ഈ പാമ്പ് കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങുന്നതും വീഡിയോയില്‍ കാണാം.
ഇതിന് മുന്‍പ് മെയ് മാസത്തില്‍ കോയമ്പത്തൂരില്‍ പോടന്നൂരിലെ ജനവാസ മേഖലയില്‍ പ്രവേശിപ്പിച്ച അഞ്ചടി നീളമുള്ള അപൂര്‍വ ആല്‍ബിനോ കോബ്രയെ രക്ഷപ്പെടുത്തിയിരുന്നു. വൈല്‍ഡ് ലൈഫ് ആന്‍ഡ് നേച്ചര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റ് അംഗങ്ങള്‍ സ്ഥലത്തെത്തി പാമ്പിനെ രക്ഷപ്പെടുത്തുകയും കോയമ്പത്തൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ റേഞ്ച് ഓഫീസിന് കൈമാറുകയും ചെയ്തിരുന്നു. പിന്നീട് ആനക്കട്ടിയിലെ റിസര്‍വ് വനത്തിലേക്ക് തുറന്നു വിടുകയും ചെയ്തിരുന്നു.
दुर्लभ एल्बिनो सांप 🐍
— Badka Himachali (@BadkaHimachali) July 29, 2023
वीडियो हिमाचल प्रदेश के चंबा जिले का बताया जा रहा है।#Himachal #Chamba #albinosnake #RareSnake pic.twitter.com/eHT9v3tke9