മെസേജിംഗ് ആപ്പായ വാട്സ്ആപ്പില്‍ വീണ്ടും മാറ്റങ്ങള്‍. ഇത്തവണ ടൈപ്പ് ചെയ്യുന്ന ഫോണ്ടിലാണ് പുതിയ പരിഷ്കാരം വരുത്തിയിരിക്കുന്നത്.
തേര്‍ഡ് പാര്‍ട്ടി ആപ്പ് വഴി ഫോണ്ട് മാറ്റുന്നതിനുള്ള സംവിധാനമാണ് ഉള്ളത്. ഇത് പ്രയോജനപ്പെടുത്തിയാല്‍ ബ്ല്യൂ നിറത്തിലും മറ്റു ഫാന്‍സി ഫോണ്ടുകളിലും സന്ദേശം അയക്കാന്‍ സാധിക്കും.
പ്ലേ സ്റ്റോറില്‍ നിന്ന് ‘Stylish Text – Fonts Keyboard’ എന്ന ആപ്പാണ് ഇതിനായി ഡൗണ്‍ ലോഡ് ചെയ്യേണ്ടത്. എന്നാല്‍ ആക്സസബിലിറ്റി പെര്മിഷന് ഒരിക്കലും നല്‍കരുത്. അങ്ങനെ വന്നാല്‍ ഡിവൈസിന്റെ പൂര്‍ണ നിയന്ത്രണം ഈ ആപ്പിന്റെ കൈയില്‍ ആകും. എഗ്രി ബട്ടണില്‍ ടാപ്പ് ചെയ്യുമ്പോള്‍ ഒരിക്കലും പെര്മിഷന് നല്‍കാതെ ശ്രദ്ധിക്കണം.
ആപ്പിന്റെ മെയിന്‍ വിന്‍ഡോയില്‍ പോകുന്ന രീതിയില്‍ സ്കിപ്പ് ചെയ്ത് മുന്നോട്ടുപോകുക. എനെബിള്‍ കീബോര്‍ഡ് ടാപ്പ് ചെയ്ത് ‘Stylish Text – Fonts Keyboard’ ഓപ്ഷന് എനെബിള്‍ ചെയ്യുക. തുടര്‍ന്ന് ആക്ടിവേറ്റ് ബട്ടണില്‍ അമര്‍ത്തി വേണം സംവിധാനം പ്രയോജനപ്പെടുത്തേണ്ടത്.
വാട്സ്ആപ്പില്‍ ഏതെങ്കിലും ചാറ്റ് ഓപ്പണ്‍ ചെയ്ത ശേഷം മെസേജ് ബാര്‍ ടാപ്പ് ചെയ്യുക.മെസേജ് ബാറിലാണ് സാധാരണയായി ടൈപ്പ് ചെയ്യുന്നത്. കീബോര്‍ഡിന്റെ താഴെയായി കീബോര്‍ഡ് ഐക്കണ്‍ കാണാം.
ഇത് ടാപ്പ് ചെയ്ത് വേണം മുന്നോട്ടുപോകാന്‍. തുടര്‍ന്ന് Stylish Text – Fonts Keyboard ലേക്ക് സ്വിച്ച് ചെയ്യുക. ഇതോടെ ഫാന്‍സി ഫോണ്ടുകള്‍ തെളിഞ്ഞുവരും.
ബ്ല്യൂ നിറത്തില്‍ സന്ദേശങ്ങള്‍ അയക്കണമെങ്കില്‍ അങ്ങനെ ചെയ്യാം. കീബോര്‍ഡിന്റെ ഇടതുവശത്ത് ഫോണ്ട് സ്റ്റൈലുകള്‍ ദൃശ്യമാണ്. കീബോര്‍ഡില്‍ നോര്‍മല്‍ തെരഞ്ഞെടുത്താല്‍ സാധാരണപോലെ തന്നെ ടൈപ്പ് ചെയ്യാനും സംവിധാനമുണ്ട്.