ശബരിമലയിലേക്കു പോകാനെത്തിയ യുവതിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ ഒരു സംഘമാളുകള്‍ തടഞ്ഞു മര്‍ദിച്ചു. ഇന്നു രാവിലെ പത്തോടെയാണ് സംഭവം. ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ ലിബി സിയസിനാണ് മര്‍ദനമേറ്റത്. ലപ്പുഴയില്നിന്നു പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ യുവതിയെ പമ്പ ബസില്‍ കയറ്റിവിടാന്‍ പോലീസ് ഒരുങ്ങുമ്പോഴാണ് ഒരു സംഘമാളുകള്‍ ഇവരെ തടഞ്ഞു ചോദ്യം ചെയ്തത്.
സിപിഎം സഹയാത്രികയായ ലിബി മതങ്ങള്ക്കെതിരായും മറ്റും നിരന്തരം ക്ലാസുകള്‍ സംഘടിപ്പിക്കുന്ന വ്യക്തി കൂടിയാണ്. ഇവരുടേതായി ഒരു ഓണ്‍ലൈന്‍ പത്രവുമുണ്ട്. നിരിശ്വരവാദ സംഘത്തിന്റെ നേതാവു കൂടിയാണ് ഇവര്‍. ഫേസ്ബുക്കിലൂടെ വിശ്വാസികളെ വെല്ലുവിളിച്ചാണ് ലിബി മല കയറാന്‍ വേണ്ടി യാത്ര തിരിച്ചത്. സോഷ്യല്‍മീഡിയയില്‍ അടക്കം പേരെടുക്കുന്നതിനു വേണ്ടിയാണ് യുവതിയുടെ ചെയ്തികളെന്ന വിമര്‍ശനം ശക്തമാണ്.
പമ്പ സ്റ്റാന്‍ഡില്‍ വച്ച് പോലീസ് ഇവരെ പത്തനംതിട്ട സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. ലിബിയടക്കം നാലുപേര്‍ ചേര്‍ന്ന് ശബരിമലയിലേക്കു പോകാന്‍ തയാറെടുത്തിരുന്നതായും പറയുന്നു. വ്രതമെടുത്താണ് താന്‍ ശബരിമലയിലേക്ക് പോകുന്നതെന്നും പോലീസ് സംരക്ഷണം നല്‍കാമെന്ന് അറിയിച്ചിരുന്നതായും ലിബി പറഞ്ഞു. എന്നാല്‍ ഇതെല്ലാം കള്ളമാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.