ജയലളിതയുടെ മരണശേഷം അവരോടുള്ള സ്നേഹത്തെ പ്രതി ജീവന് വെടിഞ്ഞവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പടരുകയാണ്. അവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം കൊടുക്കാന്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഒരുങ്ങുകയാണെന്നാണ് തമിഴ്നാട്ടില്‍ നിന്നും അറിവാകുന്നത്. എന്നാല്‍ അമ്മയ്ക്ക് വേണ്ടി ജീവന് അര്‍പ്പിച്ചവരുടെ വാര്‍ത്തകളില്‍ മുങ്ങിപ്പോകുന്ന മറ്റൊരാളുണ്ട്. സ്വന്തം ജീവന് പണയം വച്ച് അമ്മയുടെ ജീവന് സംരക്ഷിച്ചുകൊണ്ടിരുന്ന ആളാണ് അദ്ദേഹം. പേര് പെരുമാള്‍ സ്വാമി. തമിഴ്നാടിന്റെ പ്രധാനപ്പെട്ട ചുമതലകള്‍ വഹിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ജയയുടെ സുരക്ഷയുടെ ചുമതല ഇദ്ദേഹത്തിനായിരുന്നു.
പെരുമാള്‍ സ്വാമിയുടെ കീഴില്‍ പത്തോളം ആയുധധാരികളായ സുരക്ഷാ ഭടന്മാരുമടക്കം ഏതാണ്ട് 36 പേരോളം അടങ്ങുന്ന സംഘമാണ് ജയയ്ക്കായി ജീവന് നല്കാന് തയ്യാറായി നിന്നിരുന്നത്. ഇവരുടെ സുരക്ഷാ വലയത്തെഭേദിച്ച് കൊണ്ട് ഒരീച്ചയ്ക്ക് പോലും ജയയുടെ അടുത്തെത്താന്‍ സാധിച്ചിരുന്നില്ല. ജയയുടെ അംഗവിക്ഷേപങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് പെരുമാള്‍ സ്വാമിയ്ക്കുണ്ടായിരുന്നു. അമ്മയെ സമീപിക്കുന്ന ഏവരെയും ഇദ്ദേഹം സംശയ ദൃഷടിയോടെയാണ് വീക്ഷിച്ചുകൊണ്ടിരുന്നത്. മാധ്യമങ്ങള്‍ക്ക് പോലും 20 അടി അകലത്തിലെ പെരുമാള്‍ സ്വാമിയും സംഘവും സ്ഥാനം നല്കിയിരുന്നുള്ളു.
ആളുകള്‍ സമര്‍പ്പിച്ചിരുന്ന നിവേദനങ്ങളും മറ്റും കൈപ്പറ്റിയിരുന്നതും അത് കൃത്യമായി അമ്മയെ ഏല്‍പ്പിച്ചിരുന്നതും പെരുമാള്‍ സ്വാമിയാണ്. ജയയുടെ വാഹനത്തില്‍ ഇരുവശങ്ങളിലുമായി തൂങ്ങി നിന്നായിരുന്നു ഈ സംഘത്തിന്റെ യാത്ര. അമ്മയുടെ മരണത്തില്‍ എല്ലാ ദുഖവും കടിച്ചമര്‍ത്തി അന്ത്യയാത്രയില്‍ സുരക്ഷയൊരുക്കിയതും ഇദ്ദേഹം തന്നെയാണ്. അമ്മ ജീവനോടെയിരുന്നപ്പോള്‍ നല്‍കിയിരുന്ന അതേ സുരക്ഷ തന്നെയാണ് ഈ ടീം അവസാന യാത്രയിലും ഇവര്‍ അമ്മയ്ക്ക നല്‍കിയത്. അമ്മയുടെ ശരീരം മറവ് ചെയ്യുന്നതിന് തൊട്ട് മുന്‍പ് പെരുമാള്‍ സ്വാമി എവിടെ നിന്നോ ഓടിയെത്തി അമ്മയുടെ മുഖത്തേയ്ക്ക് നോക്കി അല്‍പ്പനേരം നിന്നു. എന്നും നിര്‍ദേശങ്ങള്‍ തന്നുകൊണ്ടിരുന്ന തന്റെ തലൈവി അവസാനമായി തന്നോടെന്തെങ്കിലും പറയുന്നുണ്ടോ എന്നാവും ആ നോട്ടത്തിലൂടെ അദ്ദേഹം ആരാഞ്ഞത്.