കേരളത്തിലെ പ്രധാന ബുദ്ധിജീവികളുടെയും ആക്ടീവിസ്റ്റുകളുടെയും നായികയെന്നാണ് രഹ്ന ഫാത്തിമയെ വിശേഷിപ്പിക്കുന്നത്. എവിടെ എന്തു സംഭവം ഉണ്ടായാലും ആക്ടീവിസ്റ്റ് ചിന്താഗതിയുമായി എത്തുന്ന രഹ്ന ഇപ്പോള്‍ ശബരിമല കയറാനെത്തിയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കോഴിക്കോട്ടും കൊച്ചിയിലും നടന്ന ചുംബനസമരത്തിന്റെ മുന്‍നിരയില്‍ ഈ രഹ്ന ഫാത്തിമ ഉണ്ടായിരുന്നു. ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചപ്പോള്‍ എന്തിനാണ് രഹ്ന ഫാത്തിമ ഇത്ര കഷ്ടപ്പെട്ട് മലകയറാനെത്തിയത്. മല കയറി ആചാരം ലംഘിച്ച ആദ്യ സ്ത്രീയെന്ന പ്രശസ്തി തന്നെയാണ് ഇവരുടെ ലക്ഷ്യം.
ഏക എന്ന ചിത്രത്തില്‍ നഗ്നയായി അഭിനയിച്ചാണ് രഹ്ന നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞത്. മോഡലും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവും ആണ് രഹ്ന ഫാത്തിമ. ഇന്റര്‍സെക്സ് ഐഡന്റിറ്റിയുള്ളവരെ കുറിച്ചാണ് ‘ഏക’ പറയുന്നത്. ഒരേസമയം പുരുഷ ലൈംഗികാവയവയും സ്ത്രീ ലൈംഗികാവയവും ഉള്ളവരെയാണ് ഇന്റര്‍സെക്സ് വിഭാഗത്തില്‍ പെടുത്തുന്നത്. ഏകയുടെ പോസ്റ്ററുകള്‍ വലിയ വിവാദവും സൃഷ്ടിച്ചു.
ഇടയ്ക്ക് മാറുതുറക്കല്‍ സമരം എന്നപേരിലും രഹ്ന സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. എന്തു ചെയ്തും പ്രശസ്തയാകുകയെന്ന തന്ത്രമാണ് ഇവരുടെ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് വിമര്‍ശകര്‍ പറയുന്നു.