കണ്ണൂര്‍ പിണറായിയില്‍ ഒരുവീട്ടിലെ എല്ലാ അംഗങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ മരിച്ച സൗമ്യയുടെ മൊഴികള്‍ കേസിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു. താന്‍ നിരപരാധിയാണെന്നും ‘അവന്’ ആണ് എല്ലാത്തിനും കാരണമെന്ന് തന്നെ കാണാനെത്തിയ കെല്‍സ അധികൃതരോട് സൗമ്യ വ്യക്തമാക്കിയിരുന്നു.
സൗമ്യ തന്റെ മുത്തമകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് സൗമ്യയുടെ കുറിപ്പ്. കിങ്ങിണി കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിയുന്നതുവരെ അമ്മയ്ക്ക് ജീവിക്കണം. മറ്റെല്ലാം നഷ്ടമായ തനിക്ക് ഏക ആശ്രയം നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ അവനെ കൊല്ലും. എന്നിട്ട് ശരിക്കും കൊലയാളിയായിട്ട് ജയിലില്‍ തിരിച്ചെത്തും.
എന്റെ കുടുംബം എനിക്ക് ബാധ്യതയല്ലായിരുന്നുവെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ല എന്നു തെളിയിക്കുന്നതുവരെ എനിക്ക് ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും എന്നാണ് കുറിപ്പിലുള്ളത്.
സൗമ്യയുമായി അടുപ്പമുണ്ടായിരുന്ന പാര്ട്ടിപ്രവര്ത്തകന് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇയാള്‍ കേസ് അന്വേഷണം അട്ടിമറിച്ചാതായും ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ ഉയരുന്നു. നേരത്തെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു