ലോകത്ത് കോവിഡ് ഭീതി ഒഴിയുമ്പോള്‍ അതിനേക്കാള്‍ വലിയ മഹാമാരിയെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ മുന്നറിപ്പ് നല്‍കിയിരുന്നു.
ഇതിനു പിന്നാലെ അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക ലോകാരോഗ്യ സംഘടന പുറത്തുവിട്ടു.
എബോള, സാര്‍സ്, സിക, തുടങ്ങിയ രോഗങ്ങള്‍ക്കും പുറമേ പട്ടികയിലുള്ള ‘ ഡിസീസ് എക്സ്’ എന്ന അജ്ഞാത രോഗമാണ് ആശങ്ക ഉണര്‍ത്തിയിരിക്കുന്നത്.
ഡിസീസ് എക്സിലെ ‘ എക്സ്’ എന്ന ഘടകം വിശേഷിപ്പിക്കാന്‍ കാരണം രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ്.
2018 ലാണ് ലോകാരോഗ്യ സംഘടന ഈ പദം ഉപയോഗിക്കാന്‍ തുടങ്ങിയത്. ഒരു വര്‍ഷത്തിനു ശേഷം കോവിഡ് വ്യാപിക്കാന്‍ തുടങ്ങി.
അടുത്ത ഡിസീസ് എക്സ് എബോള, കോവിഡ് എന്നിവപോലെ ‘സുനോട്ടിക്’ ആയിരിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്. വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ഡിസീസ് എക്സ് ബാധിച്ചേക്കാമെന്നും രോഗകാരി മനുഷ്യനാകാമെന്നുമാണ് കണ്ടെത്തല്‍.