ആണ്‍കുട്ടികളെ അപേക്ഷിച്ച് ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നവരാണ് പെണ്‍കുട്ടികള്‍. മുഖസൗന്ദര്യം പോലെതന്നെ ‘നഖസൗന്ദര്യ’ത്തിലും അവര്‍ ശ്രദ്ധ പുലര്‍ത്തുന്നു.
വളരെ ഭംഗി ആയിട്ടായിരിക്കും അവര്‍ നഖം വളര്‍ത്തുന്നതും അതിനുമുകളില്‍ നെയില്‍ പോളിഷ് ഇടുന്നതും എല്ലാം തന്നെ. എന്നാല്‍ പെണ്‍കുട്ടികളുടെ നഖം വളര്‍ത്തലിനെ കുറിച്ച് പലര്‍ക്കും ഉള്ള ഒരു സംശയമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.
എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ അവരുടെ നടുവിരലിലെ നഖം മാത്രം വളര്‍ത്താത്തത്? ബാക്കി എല്ലാ വിരലിലെ നഖം വളര്‍ത്തിയാലും ഈ വിരലിലെ നഖം മാത്രം ചിലര്‍ വളര്‍ത്താറില്ല. ഇതിനെ സംബന്ധിച്ച് നിരവധി ഉത്തരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നമുക്ക് കാണാനാകുന്നത്.
എന്നാല്‍ പലതും പലരുടെയും ഊഹാപോഹങ്ങള്‍ മാത്രമാണ്. പല ഉത്തരങ്ങളും ഒരു പുരുഷ കാഴ്ചപ്പാടില്‍ ഉള്ളതാണ്. എന്നാല്‍ ആദ്യമായി ഈ ചോദ്യത്തിന് ഒരു സ്ത്രീ ഉത്തരം നല്‍കുകയാണ്.
”എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ അവരുടെ നടു വിരലിലെ നഖം മാത്രം വളര്‍ത്താത്തത് എന്നതിനെ സംബന്ധിച്ച് ധാരാളം ഉത്തരങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടു. ഇതില്‍ ചിലതൊന്നും സത്യമല്ലാതെ അല്ല. എന്നാല്‍ എന്നെ സംബന്ധിച്ച് യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ല.
നടുവിരലിലെ നഖം മാത്രം വളര്‍ത്താന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണ് ഞാന്‍. ഞാനത് വളര്‍ത്താത്തത് മറ്റൊരു കാരണം കൊണ്ടാണ്.””നിങ്ങള്‍ നിങ്ങളുടെ കൈപ്പത്തി നേരെ പിടിച്ചു നോക്കൂ. ഏറ്റവും മുകളിലേക്ക് നീണ്ടുകിടക്കുന്നത് ഏതു വിരലാണ്? ആ വിരലിലെ നഖം കൂടി വളര്‍ത്തിയാല്‍ എങ്ങനെ ഇരിക്കും?
എന്തെങ്കിലും അബദ്ധവശാല്‍ എവിടെയെങ്കിലും തട്ടി മുറിവ് പറ്റാന്‍ ഈ വിരലിലെ നഖത്തിനു ആണ് സാധ്യത കൂടുതല്‍. ഈ വിരലിലെ നഖം വെട്ടിയാല്‍ അപ്പുറത്തും ഇപ്പുറത്തും നില്‍ക്കുന്ന രണ്ടു വിരലിലെ നഖങ്ങളും ചേര്‍ന്നു ഏകദേശം ഒരേ ലെവലില്‍ ആയിരിക്കും” – ഇതാണ് പെണ്‍കുട്ടി നല്‍കിയ ഉത്തരം.