നോട്ട് നിരോധനം: കാഷ്മീരില്‍ സംഭവിച്ചത് എന്ത്? കലാപങ്ങള്‍ പെട്ടെന്നവസാനിച്ചതെന്തുകൊണ്ട്?

kashmirതൊഴില്‍രഹിതരും നിരക്ഷരരുമായ കാഷ്മീരിലെ യുവാക്കള്‍ക്ക് കൃത്യമായ ഒരു വരുമാനമുണ്ടായിരുന്നു, ഈ അടുത്ത കാലം വരെ. സ്വാതന്ത്രവാദികളായി തങ്ങളെത്തന്നെ അവതരിപ്പിക്കുക എന്നത് മാത്രമാണ് ഇവര്‍ ചെയ്യേണ്ടത്. ചിലപ്പോള്‍ അല്‍പ്പം ഹരം പകരുന്നതും സാഹസികത നിറഞ്ഞതുമായ ചില പ്രവര്‍ത്തികളും ചെയ്യേണ്ടതായി വരും. ഇതിനെല്ലാം തക്ക പ്രതിഫലവും ലഭിക്കും. യുവാക്കള്‍ക്ക് ഇത് രസകരമാണ്. സ്കൂളുകളില്‍ പോകുന്ന കുട്ടികള്‍ക്കും അങ്ങനെതന്നെ. പരിക്കേല്‍ക്കാനുള്ള സാധ്യതകള്‍ വളരെയധികമാണ്. പക്ഷേ അതൊക്കെ ആര് കാര്യമാക്കുന്നു. ഇത്രയും പണം കിട്ടുമ്പോള്‍?

ചെയ്യുന്ന ജോലിയുടെ സ്വാഭാവത്തിനും സാഹസികതയ്ക്കും അനുസരിച്ച് പ്രതിഫലവും വ്യത്യാസപ്പെട്ടിരിക്കും. ഇന്ത്യന്‍ ആര്‍മിയിലെ ജവാന്മാര്‍ക്ക് നേരെ കല്ലെറിയുന്നതിന് 100 മുതല്‍ 500 വരെ. അവരുടെ ആയുധങ്ങള്‍ മോഷ്ടിച്ചുകൊണ്ട് വന്നാല്‍ ആയുധം ഒന്നിന് 500 വച്ചും ഗ്രനേഡുകള്‍ക്ക് ഒരോന്നിനും 1000 രൂപയുമാണ് പ്രതിഫലം.

എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഈ കല്ലെറിയലുകാര്‍ തൊഴില്‍രഹിതരായി മാറുന്ന കാഴ്ചയാണ് കണ്ടത്. വ്യക്തമായിപറഞ്ഞാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധന പ്രഖ്യാപനം ഉണ്ടായതിന്‌ശേഷം വഴിതെറ്റിക്കപ്പെട്ട ഈ കാഷ്മീരി യുവാക്കള്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ ഹരം പിടിപ്പിക്കുന്ന അനുഭവങ്ങളും ഒപ്പം വരുമാന മാര്‍ഗവുമാണ്. ദിവസവേതനാടിസ്ഥാനത്തിലാണ് അവര്‍ക്ക് പ്രതിഫലം കൊടുത്തുകൊണ്ടിരുന്നത്. ഇപ്പോള്‍ പണസംബന്ധമായ യാതൊരു അനക്കവുമില്ലാതായതോടെ സ്വതന്ത്രവാദികള്‍ എന്ന തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെട്ടതായി കാഷ്മീരിലെ കുട്ടികള്‍ മനസിലാക്കി.

പാക്കിസ്ഥാനിലെ ഹവാല ഇടപാടുകാര്‍ വഴി ഇടതടവില്ലാതെ പണം കാഷ്മീരിലേക്ക് ഒഴുകുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഗ്യാസ് സിലിണ്ടറുകളിലൂടെയും മറ്റുമാണ് കോടിക്കണക്കിന് രൂപയുടെ പണം ജമ്മുകാഷ്മീരിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ആ തുകയെല്ലാം വെറും പേപ്പര്‍ കൂനയായി മാറുകയാണുണ്ടായത്. വിഘടനവാദികള്‍ക്ക് ഇതേക്കുറിച്ച് ഒരു തുമ്പും കിട്ടിയില്ല, നിക്ഷേപം എത്തിച്ചുകൊണ്ടിരുന്നവര്‍ക്കും ഉത്തരം മുട്ടി, അതോടെ കല്ലെറിയലുകാര്‍ക്ക് അവരുടെ ജോലിയും നഷ്ടപ്പെട്ടു. അതായത് മോദിയ്ക്ക് കിട്ടിയത് ഒരുവെടിയ്ക്ക് മൂന്ന് പക്ഷികളെ.

നോട്ട് നിരോധനത്തിന് ശേഷം വിഘടനവാദികള്‍ സംഭ്രമത്തിലായിരിക്കുകയാണെന്നാണ് കാഷ്മീര്‍ പോലീസ് പറയുന്നത്. ഹവാല ഇടപാടുകാരുടെയും തത്ഫലമായി വിഘടനവാദികളുടെയും നട്ടെല്ല് തകര്‍ക്കാന്‍ നോട്ട് നിരോധനത്തിന് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും പ്രതിഫലം കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതോടെ തങ്ങളുടെ ജോലികള്‍ തത്ക്കാലം മാറ്റിവച്ചിരിക്കുകയാണ് വിഘടനവാദികള്‍. ഇത്തരത്തില്‍ മോദിയുടെ നോട്ടനിരോധന പ്രഖ്യാപനത്തിലൂടെ കള്ളപ്പണത്തെ തടയുക മാത്രമല്ല ചെയ്യാന്‍ പറ്റിയത്. മറിച്ച്, കാഷ്മീരില്‍ ജീവന്‍ പണയം വച്ച് ജോലി ചെയ്യുന്ന ജവാന്മാരെ കല്ലേറില്‍ നിന്ന് തത്ക്കാലത്തേക്കെങ്കിലും രക്ഷപ്പെട്ടുത്താനും സാധിച്ചിരിക്കുന്നു.

Related posts