ചലച്ചിത്രലോകത്ത് അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ച സിനിമയാണ് ബാഹുബലി. മറ്റൊരു സിനിമയുടെയും രണ്ടാം ഭാഗത്തിനായി സിനിമാസ്വാദകര്‍ ഇത്രയും കാത്തിരുന്നിട്ടുണ്ടാവില്ല. കാരണം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടാണ് സംവിധായകന് രാജമൗലി ചിത്രം അവസാനിപ്പിച്ചത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നറിയാനാണ് പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.
സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് മാത്രം അറിയാമായിരുന്ന ആ രഹസ്യം ഇപ്പോള്‍ മറ്റൊരാള്‍ക്ക് കൂടി അറിയാം. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിനാണ് രാജമൗലി ആ രഹസ്യം വെളിപ്പെടുത്തിയത്. ഗോവയില്‍ വച്ച് നടന്ന 47ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടാതെ രഹസ്യം തനിക്ക് വെളിപ്പെടുത്തിയതിന് രാജമൗലിയോയുള്ള തന്റെ നന്ദിയും അദേഹം അറിയിച്ചു. രാജമൗലിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. തന്നിലും തന്റെ സര്‍ക്കാരിലും വിശ്വാസം ഉണ്ട് എന്നതിന്റെ തെളിവായിട്ടാണ് ഇത്രയും വലിയ രഹസ്യം രാജമൗലി തന്നോട് തുറന്നു പറഞ്ഞതെന്നും അദ്ധേഹം തമാശയായി പറഞ്ഞു.