തെന്നിന്ത്യന്‍ സിനിമയ്ക്ക് ഇപ്പോള്‍ ഒരൊറ്റ താരറാണിയേയുള്ളു. മറ്റാരുമല്ല, നയന്‍താര തന്നെ. അതുകൊണ്ട് തന്നെ നയന്‍സിന്റെ ഓരോ ചലനവും തമിഴ് മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയാണ്. പ്രത്യേകിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക്. താരത്തിന്റെ വീടുവിട്ടുള്ള താമസമാണ് പുതിയ ഗോസിപ്പിന് ഇടംനല്‍കിയിരിക്കുന്നത്. ചെന്നൈയില്‍ രണ്ട് വീടുണ്ടായിട്ടും താരം താമസിക്കുന്നത് കടല്ക്കര അഭിമുഖമായി വരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ്. പാപ്പരാസികളാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. ഹോട്ടലില്‍ താമസിക്കുന്നതിന്റെ പിന്നിലെ കാരണവും കണ്ടെത്തി കഴിഞ്ഞിരിക്കുന്നു.
പഴയ കാമുകനായ താരം ഈ ഹോട്ടലില്‍ താമസിക്കുന്നുണ്ടത്രേ. അതുകൊണ്ടാണത്രേ നടി താമസം ഈ ഹോട്ടലിലേക്ക് മാറ്റിയത്. മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ പുതിയ കാമുകനായ വിഘ്നേഷ് ദേഷ്യത്തിലാണെന്നാണ് സൂചന. വിഘ്നേഷ് ശിവയും നയന്‍സും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. അതിനിടയിലാണ് ഇത്തരമൊരു കണ്ടുപിടുത്തവുമായി പാപ്പരാസികള്‍ രംഗത്തെത്തിയിട്ടുള്ളത്.
സംവിധായകനായ പ്രഭുദേവയാണ് ആ പഴയ കാമുകനെന്നും അതല്ല ചിമ്പുവാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. നയന്‍സിനെയും പഴയ കാമുകനേയും കൂട്ടിച്ചേര്‍ത്തുള്ള വാര്‍ത്ത കേട്ട വിഘ്നേഷ് ദേഷ്യത്തിലാണെന്നാണ് സിനിമലോകത്തു നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. വീട്ടിലേക്കു താമസം മാറ്റാന്‍ വിഷ്നേഷ് ആവശ്യപ്പെട്ടത്രേ. മുന്‍ ബന്ധങ്ങള്‍ പോലെ ഇതും ഇടയ്ക്ക് ബ്രേക്ക് ആകുമോയെന്ന സംശയത്തിലാണ് ആരാധകര്‍.