സിനിമയില്‍ ഇന്നലെ വന്നവര്‍ പോലും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കാനാണ് ആദ്യം ആഗ്രഹിക്കുന്നത്. എന്നാല്‍ വലുതും ചെറുതുമായ താരങ്ങളെ ഇക്കാര്യത്തില്‍ അത്ഭുതപ്പെടുത്തിയ ഒരു നടിയുണ്ട്. മറ്റാരുമല്ല കരീന കപൂര്‍ തന്നെ. ഫേസ്ബുക്കിലോ ട്വിറ്ററിലോ സ്വന്തമായി ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല സെയ്ഫ് അലിഖാന്റെ ഭാര്യയായ കരീന.
സോഷ്യല്‍മീഡിയയോട് മുഖം തിരിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് കരീനയ്ക്ക് ഉത്തരമുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അവര്‍ ഇതുസംബന്ധിച്ച് മനസുതുറന്നത്. വളരെ പക്വത യോടെയായിരുന്നു കരീന മറുപടി നല്‍കിയത്. കരീനയുടെ മറുപടി ഇങ്ങനെ- അത് ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
സ്വന്തം ജീവിതത്തില്‍ ഏറെ സ്വകാര്യത ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെന്നത് ശരിയാണ്. പക്ഷേ എന്റെ ജീവിതം അവിടെയുണ്ട്. ആ തരത്തില്‍ ഞാനത് ആസ്വദിക്കുന്നുമുണ്ട്. സ്വന്തമായി അവിടെ ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- കരീന പറഞ്ഞു