ആ ദിവസങ്ങളില്‍ തോഴി ശശികല നടരാജന് എന്തിനാണ് സ്ഥിരമായി ഡല്‍ഹി യാത്രകള്‍ നടത്തിയിരുന്നത്. ജയലളിത ജീവനോടെ തിരിച്ചെത്തുമെന്ന് അവര്‍ക്ക് അറിയാമായിരുന്നോ? സംശയങ്ങള്‍ തീര്‍ന്നിട്ടില്ല തമിഴ് ജനതയ്ക്കും മാധ്യമങ്ങള്‍ക്കും. ജയയുടെ വിയോഗം തീര്‍ത്ത ശൂന്യതയില്‍ പലരും ശശികലയുടെ പ്രവൃത്തികളെ ദുരൂഹമായിട്ടാണ് കാണുന്നത്. അവസാനകാലത്ത് ശശികലയെ ജയലളിത കാര്യമായി വിശ്വസത്തിലെടുത്തില്ലെന്നതാണ് ഇതിനെല്ലാം കാരണം.
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെപ്റ്റംബര്‍ 22നുശേഷം എല്ലാ ദിവസങ്ങളിലും തന്നെ ശശികല അപ്പോളോയിലെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ജയയെ പ്രവേശിപ്പിച്ച മുറിക്കു സമീപത്തായി ശശികലയ്ക്കും ഒരു റൂം അധികൃതര്‍ ഒരുക്കിയിരുന്നു. ജയലളിതയുടെ ഉപദേശക ഷീല ബാലകൃഷ്ണനൊപ്പം അവിടെയിരുന്നാണ് അവര്‍ ഭരണകാര്യങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇക്കാലയളവില്‍ ഇവര്‍ അടിക്കടി ഡല്‍ഹി യാത്ര നടത്തിയിരുന്നതായി രണ്ടാംനിര തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലസ്ഥാനത്ത് ചില ബിജെപി നേതാക്കന്മാരുമായി ശശികല ചര്‍ച്ച നടത്തിയിരുന്നതായും സൂചനയുണ്ട്. എന്നാല്‍ ഒരു പ്രതികരണവും നടത്താന്‍ ശശികലയോ അനുയായികളോ തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ജയലളിത മരിച്ചെന്നു പ്രഖ്യാപിക്കപ്പെട്ട ദിവസം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരും ശശികലയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ജയയുടെ അസാന്നിധ്യത്തില്‍ ശശികലയെ കൂട്ടുപിടിച്ച് തമിഴ് രാഷ്ട്രീയത്തില്‍ ശക്തിയാകാന്‍ ബിജെപി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിയുടെ അനുഗ്രഹശിസുകളോടെ മുഖ്യമന്ത്രിയാകാനുള്ള ശ്രമമാണ് ശശികലയുടേതെന്ന നിഗമനമാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കുമുള്ളത്. എന്തുതന്നെയായാലും ശശികലയുടെ ഭൂതകാലവും ഭാവി പ്രവര്‍ത്തനങ്ങളും മാധ്യമങ്ങളുടെയും അമ്മ ഭക്തരുടെയും സൂക്ഷ്മനിരീക്ഷണത്തിലായിരിക്കുമെന്ന് വ്യക്തം.