എബിയെന്ന വൈശാഖോ? വൈശാഖെന്ന എബിയോ? ആരും ഇതുവരെ അറിയാത്ത പുലിമുരുകന്‍ സംവിധായകന്റെ പേരുമാറ്റത്തിന്റെ കഥ ഇങ്ങനെ

vysaghഎബി ഏബ്രാഹം എങ്ങനെയാണ് വൈശാഖായത്? ചോദ്യം പുലുമുരുകന്‍ ചിത്രത്തിന്റെ സംവിധായകന്‍ സാക്ഷാല്‍ വൈശാഖിനോട് തന്നെയാണ്. എന്നാല്‍ അദേഹത്തിനും അറിയില്ല കൃത്യമായ ഉത്തരം. അത് ഞാനായിട്ട് ചെയ്തതല്ല. വീഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സമയത്ത് ചാനലുകാര്‍ ഇട്ട പേരാണ് വൈശാഖ്. ആ പേരങ്ങ് പോപ്പുലറായി. ഒരു തരത്തില്‍ പേരുമാറ്റം നന്നായി. എബി എന്നതിനേക്കാള്‍ കുറച്ചുകൂടി ബലമുള്ള പേരാണ് വൈശാഖ് എന്നു തോന്നി.

പിന്നെ എബി പൊതുവേ ഭയങ്കര പാവവുമാണ്. പേടിപ്പിച്ചാല്‍ കരയുന്ന പ്രകൃതം. കൂടാതെ അത്യാവശ്യം നല്ല അപകര്‍ഷതാ ബോധവും. അങ്ങനെയൊരാള്‍ക്ക് ഈ ഫീല്‍ഡില്‍ നിലനില്‍ക്കാന്‍ പറ്റില്ലല്ലോ. പക്ഷേ വൈശാഖ് ബോള്‍ഡാണ്. നല്ല ചങ്കൂറ്റവും വീറും വാശിയുമൊക്കെയുള്ള ഒരു ‘പുലിക്കുട്ടി’. എന്റെ യഥാര്‍ത്ഥ ജീവിതം എബിയായിത്തന്നെയാണ്. വൈശാഖ് ഒരു ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. എന്നാല്‍ അതിനോട് തനിക്ക് ഭ്രമമില്ല. മാറിനിന്ന് കാണാനാണ് ഇഷ്ടം.

വൈശാഖ് താനാണോ എന്നു പോലും സംശയം തോന്നും.  കാരണം അത്രയ്ക്കു ചെറുതാണ് എബിയുടെ ജീവിതം. എബിയുടെ  ജീവിതത്തില്‍ കൊച്ചു കൊച്ചു കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. ശരിയായ ഞാന്‍ ആരാണെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാല്‍ ഒന്ന് ഉറപ്പിച്ചുപറയാം. വൈശാഖിന്റെ ധര്‍മം സംവിധാനമാണ്. എബിയുടേത് കുടുംബനാഥന്റേതും. ഭാര്യക്കും മക്കള്‍ക്കും വേണ്ടി ജീവിക്കുന്ന ഉത്തമ കുടുംബനാഥന്‍.

Related posts