നെടുമങ്ങാട് : വീട്ടമ്മയെ തലയ്ക്കടിച്ച് മാലയും പണവും കവർന്ന കേസ്കെട്ടുകഥയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. നെടുമങ്ങാട് ചെല്ലാംകോട പുന്നമൂട് ഡൈമൻ പാലത്തിന് സമീപമുള്ള വീട്ടിൽ നടന്ന കവർച്ചാ ശ്രമമാണ്കെട്ടുക്കഥയെന്ന നിഗമനത്തിൽ പോലീസ് എത്തിയത്.
ഫെബ്രുവരി 23 ന് രാത്രിയിൽ വീട്ടിൽ പാചകം ചെയ്യുന്നതിനിടെ ആരോ ഒരാൾ തലക്കടിച്ച് വീഴ്ത്തി കഴുത്തിൽഷാൾ മുറുക്കി ബോധം കെടുത്തിയ ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നതായാണ് വീട്ടമ്മ പറഞ്ഞിരുന്നത്.
വിദേശത്തായിരുന്ന യുവതിയുടെ ഭർത്താവ് പെട്ടെന്ന് നാട്ടിൽ വരുമെന്ന്അറിയിച്ചപ്പോൾ കൂട്ടുകാരിക്ക് വീട് വയ്ക്കാനും ചിട്ടിപിടിക്കാനായി ഭർത്താവ് അറിയാതെ നൽകിയ ആഭരണങ്ങളെ സംബന്ധിച്ച വിവരം മറച്ചുവയ്ക്കാണ് കള്ളക്കഥ യുവതി മെനഞ്ഞതെന്ന് പോലീസ് പറഞ്ഞു.
നെടുമങ്ങാട് സ്വകാര്യസ്ഥാപനത്തിൽ പണയം വച്ച സ്വർണം കച്ചവടക്കാരുടെ ഏജന്റ് വാങ്ങിയതായി ഷാഡോ പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി സത്യം പറഞ്ഞത്. ഭർത്താവിനെയും യുവതിയെയും വിളിച്ചു വരുത്തി താക്കീത് നൽകി വിട്ടയച്ചു.
നെടുമങ്ങാട് ഡിവൈഎസ്പി അനിൽകുമാറിന്റെ നിർദേശാനുസരണം നെടുമങ്ങാട് സിഐ സുരേഷ്കുമാർ,എസ്ഐ സുനിൽഗോപി,സലിം ,ഷാഡോ എഎസ്ഐമാരായ ആർ.ജയൻ,ഷിബു, വേണു,ഷാഡോ പോലീസുകാരായ സുനിൽ,സുനിൽ ലാൽ,നെവിൽരാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.