ഭാര്യയ്ക്ക് പതിനാറു വയസുള്ള കാമുകനുണ്ടെന്ന് അറിഞ്ഞ ആ ഭര്‍ത്താവ് തകര്‍ന്നുപോയി. എല്ലാം തിരിച്ചറിഞ്ഞ ഭര്‍ത്താവിനെ വകവരുത്തി കാമുകനും ഭാര്യയും. ഒടുവില്‍ മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമത്തില്‍ കൊലപാതകികള്‍ പിടിയിലുമായി. പ്രവലിക എന്ന യുവതിയും കാമുകനും കുടുങ്ങിയത് സിനിമാസ്റ്റൈലില്‍. ഹൈദരാബാദിലാണ് മനുഷമനസാക്ഷിയെ നടുക്കിയ സംഭവം. ഹൈദരാബാദ് ഹയാത്നഗര്‍ പോലീസാണ് ഭര്‍ത്താവ് പുല്ലയ്യയുടെ മൃതദേഹം ബൈക്കില്‍ കടത്തുന്നതിനിടെ ഇവരെ കസ്റ്റഡിയിലെടുത്തത്.
കല്യാണത്തിനു മുമ്പേ പ്രവലികയ്ക്ക് പയ്യന് കാമുകനുമായി ബന്ധമുണ്ടായിരുന്നു. അവിഹിതബന്ധം തിരിച്ചറിഞ്ഞ നാട്ടുകാര്‍ പ്രവലികയെയും ഭര്‍ത്താവ് പുല്ലയ്യയെയും ഗ്രാമത്തില്‍ നിന്നും ഓടിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലെ എല്‍ബി നഗറില്‍ ഒരു ഫഌറ്റ് വാടകയ്ക്ക് എടുത്ത് താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച ഭാര്യയുടെ കാമുകനെ പുല്ലയ്യ വീട്ടില്‍വച്ചു കണ്ടു. ഇതോടെ ഭാര്യയും കാമുകനും പുല്ലയ്യയെ കൊലപ്പെടുത്തി. മൃതദേഹം ഉപേക്ഷിക്കാനിയ അയല്ക്കാരന്റെ ബൈക്കില്‍ മൃതദേഹം കയറ്റിക്കൊണ്ടുപോയി. ദുരെ എവിടെയെങ്കിലും മൃതദേഹം ഒളിപ്പിക്കുകയായിരുന്നു പദ്ധതി. എന്നാല്‍ പെഡ്ഡ അംബര്‍പേട്ട് എന്ന സ്ഥലത്തുവച്ച് പോലീസ് പട്രോളിംഗില്‍ കുടുങ്ങി. ഇരുവരെയും ആദ്യം വിട്ടെങ്കിലും പോലീസിന് സംശയം തോന്നുകയായിരുന്നു.
ബൈക്കിന്റെ പിറകിലിരുത്തിയ പുല്ലയ്യയുടെ കാലുകള്‍ നിലത്തുകൂടി വലിയുകയും തല ബൈക്ക് ഓടിച്ച കൗമാരക്കാരന്റെ തോളിലേക്ക് ചാഞ്ഞിരിക്കുകയും ചെയ്തത് പോലീസിന് സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ബൈക്കിന്റെ പിന്നാലെ പോയ പോലീസ് പ്രവലികയും കാമുകനും കൊണ്ടുപോകുന്നത് മൃതശരീരമാണെന്ന് മനസിലാക്കിയ പോലീസ് വാഹനം നിര്‍ത്തി ഇരുവരെയും ചോദ്യം ചെയ്തു. അമിതമായ മദ്യപാനം മൂലം പുല്ലയ്യ മരിച്ചെന്നും ജഡം കൊണ്ടുപോകാന്‍ മാര്‍ഗമില്ലാത്തതിനാലാണ് ബൈക്കില്‍ കൊണ്ടുപോയതെന്നുമായിരുന്നു ഇവരുടെ ആദ്യ മറുപടി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കൊലപാതകക്കുറ്റം സമ്മതിച്ചു.