
ഭര്‍ത്താവ് തന്നെ നിരന്തരം ബലാല്‍സംഗം ചെയ്യുന്നുവെന്ന പരാതിയുമായി നടി രംഗത്ത്. ബ്യട്ടീഷനായി തുടങ്ങി നടിയായ യുവതിയാണ് രണ്ടാം ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്നു പറഞ്ഞ് പരാതി നല്‍കിയിരിക്കുന്നത്. ശരീരമാസകലം മുറിവുമായാണ് യുവതി സ്റ്റേഷനിലെത്തിയത്. നാളുകളായി തന്റെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് അവര്‍ പറയുന്നു.
42കാരനായ ശരവണന് എന്ന ബിസിനസ്സുകാരനാണ് പ്രതി. ശരവണന് തന്റെ ആദ്യ വിവാഹം മറച്ചുവെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. തൃച്ചിയിലെ അണ്ണാനഗറില്‍ ബ്യൂട്ടി ക്ലിനിക്ക് ബിസിനസുമായി തിരക്കിലായിരുന്ന യുവതി പിന്നീട് അഭിനയ രംഗത്ത് എത്തിപ്പെടുകയായിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി നിന്നപ്പോള്‍ താനുമായി ശരവണന് അടുക്കുകയായിരുന്നു എന്ന് യുവതി പറയുന്നു. 2014ല്‍ ആയിരുന്നു അത്. തുടര്‍ന്ന് തങ്ങള്‍ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.
എന്നാല്‍ പിന്നീട് ശരവണന്റെ പെരുമാറ്റം തനിക്ക് പിന്നീട് ഒട്ടും യോജിക്കാനായില്ല. മദ്യലഹരിയിലായിരിക്കെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ നിന്നും നൃത്തം ചെയ്യാന്‍ ശരവണന് നിര്‍ബന്ധിക്കും. തന്നെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു പതിവ്. ഇത്തരത്തിലാണ് തന്റെ സിനിമ ജീവിതം അവസാനിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. 2016ലാണ് ശരവണന്റെ വിവാഹം കഴിഞ്ഞതാണെന്നും അയാള്‍ക്ക് ഭാര്യയും കുട്ടികളും ഉള്ളതായി താന്‍ അറിയുന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു.
ഇതുകൂടാതെ തന്റെ 25ലക്ഷം രൂപ ശരവണന് തട്ടിയെടുത്തെന്നും കുടുംബം തനിക്ക് തന്ന തന്റെ 100 പവന് സ്വര്‍ണാഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തെന്ന് യുവതി പറയുന്നു. തന്നെ മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത ശേഷം ഈ ദൃശ്യങ്ങള്‍ ശരവണന് ക്യാമറയില്‍ പകര്‍ത്തി. മാത്രമല്ല സോഷ്യല്‍ മീഡിയകളില്‍ വീഡിയോ അപ് ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ജനുവരി എട്ടിന് തന്റെ മൂത്ത മകനെ ശരവണന്റെ അംഗരക്ഷകന് ഉപദ്രവിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.