കാലടി: കാഞ്ഞൂരിൽ തമിഴ്നാട് സ്വദേശി ഭാര്യയെ കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി മഹേഷ് കുമാറാണ് ഭാര്യ രത്നവല്ലിയെ (35) കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രി ഏഴിനും ഒൻപതിനും ഇടയിലായിരുന്നു കൊലപാതകം. സ്വകാര്യ വ്യക്തിയുടെ ജാതി തോട്ടത്തിൽ വച്ച് തുണി മുഖത്തമർത്തിയാണ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നത്.
ഇതിന് ശേഷം ഭാര്യയെ കാൺമാനില്ലെന്ന് പറഞ്ഞ് ഇയാൾ കാലടി പോലീസ് സ്റ്റേഷനിലെത്തി. സംശയം തോന്നി പോലീസ് ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
പല സ്ഥലങ്ങളിലായി വാടകക്ക് താമസിച്ച് വരികയായിരുന്നു ഇവർ.