ഭാ​ര്യ​യു​ടെ പീ​ഡ​ന​മാ​ണു സ​ഹി​ക്കാ​ൻ വ​യ്യ; ജീ​വി​തം മ​ടു​ത്ത ഭ​ർ​ത്താ​വ് ചെ​യ്ത​ത് ഞെ​ട്ടി​ക്കു​ന്ന കാ​ര്യം

ആ​ത്മ​ഹ​ത്യ​ചെ​യ്ത യു​വാ​വി​ന്‍റെ ശ​വ​പ്പെ​ട്ടി​ക്കു മു​ക​ളി​ൽ “ഭാ​ര്യ​യു​ടെ പീ​ഡ​ന​മാ​ണു മ​ര​ണ​ത്തി​നു കാ​ര​ണം’ എ​ന്നെ​ഴു​തി വ​ച്ച് ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ബ​ള്ളി​യി​ൽ പീ​റ്റ​ർ എ​ന്ന യു​വാ​വി​ന്‍റെ സം​സ്കാ​ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ട​ത്തി​യ​ത്. യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് പ്ര​കാ​ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ശ​വ​പ്പെ​ട്ടി​ക്കു മു​ക​ളി​ൽ എ​ഴു​തി​വ​ച്ച​തെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

പീ​റ്റ​ർ ത​ന്‍റെ അ​ച്ഛ​നെ​ഴു​തി​യ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ലെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ: “അ​ച്ഛാ, ക്ഷ​മി​ക്ക​ണം. എ​ന്‍റെ ഭാ​ര്യ എ​ന്നെ കൊ​ല്ലു​ക​യാ​ണ്, അ​വ​ൾ എ​ന്‍റെ മ​ര​ണം ആ​ഗ്ര​ഹി​ക്കു​ന്നു… ഭാ​ര്യ​യു​ടെ പീ​ഡ​നം കാ​ര​ണം ഞാ​ൻ മ​രി​ക്കു​ക​യാ​ണ്’. ഇ​ക്കാ​ര്യം ശ​വ​പ്പെ​ട്ടി​യു​ടെ പു​റ​ത്ത് എ​ഴു​തി​വ​യ്ക്ക​ണ​മെ​ന്നും ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണു പീ​റ്റ​ർ വി​വാ​ഹി​ത​നാ​യ​ത്. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ചി​ല പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ദ​ന്പ​തി​ക​ൾ പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ വി​വാ​ഹ​മോ​ച​ന​ക്കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. വി​വാ​ഹ​മോ​ച​ന​ക്കേ​സി​ൽ 20 ല​ക്ഷം രൂ​പ യു​വ​തി ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു പീ​റ്റ​ർ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു. ഭാ​ര്യ​യു​മാ​യു​ണ്ടാ​യ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നു പീ​റ്റ​റി​നു ജോ​ലി ന​ഷ്ട​പ്പെ​ട്ട​താ​യും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

Related posts

Leave a Comment