മൊഹാലിയില്‍ 40 കാരനായ ഭര്‍ത്താവിനെ ഭാര്യയും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. എകം സിംഗ് ധല്ലന് എന്നയാളാണ് കൊല്ലപ്പെട്ടത്. വെടിവെച്ചുകൊന്നശേഷം ഏകത്തിന്റെ ശരീരം സ്യൂട്ട്കേസിലാക്കി മറവുചെയ്യുകയായിരുന്നു ലക്ഷ്യം. മൊഹാലിയിലെ വീട്ടില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കെ, പിന്നാലെ വന്ന ഓട്ടോയുടെ െ്രെഡവറാണ് തുറന്ന പെട്ടിയിലൂടെ മൃതദേഹം കണ്ടത്. മൊഹാലി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സീരത്തിനെയും സഹോദരന് വിനയ് പ്രതാപ് സിങ് ബ്രാറിനെയും അമ്മ ജസ്വീന്ദര് കൗറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിനു ശേഷം മൃതദേഹം കനാലില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കവേയാണ് ഇരുവരും അറസ്റ്റിലായത്. വെട്ടിമുറിച്ച ശരീരം സ്യൂട്ട്കേസിനുള്ളിലാക്കി ബിഎംഡബ്ല്യു കാറില്‍ ഒളിപ്പിച്ച നിലയിലാണ് പോലീസ് കണ്ടെടുത്തത്.
അറസ്റ്റിലായ യുവതി കുറ്റം സമ്മതിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. യുവതിക്കും സഹോദരനും പുറമേ യുവതിയുടെ അമ്മയ്ക്കും മറ്റ് രണ്ട് ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍കൂട്ടിതയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം. മൃതദേഹം കാറിലേക്കെത്തിക്കുന്നതിന് ഇവര്‍ ഒരു ഓട്ടോറിക്ഷാ െ്രെഡവറുടെ സഹായം തേടിയിരുന്നു. സ്യൂട്ട്കെയ്സ് എടുക്കുന്നതിനിടെ കൈയില്‍ രക്തം പുരണ്ടതിനെത്തുടര്ന്ന് സംശയം തോന്നിയ ഓട്ടോെ്രെഡവറാണ് സംഭവം പോലീസില്‍ അറിയിച്ചത്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് താന്‍ ഏകത്തെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ മൊഴി നല്‍കിയിട്ടുള്ളത്. അകലെയുള്ള ഒരു കനാലില്‍ മൃതദേഹം തള്ളാനായിരുന്നു പദ്ധതി. എന്നാല്‍, കാറിന്റെ താക്കോല്‍ രാത്രി കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പദ്ധതി രാവിലത്തേയ്ക്ക് മാറ്റി. ഇതേത്തുടര്‍ന്നാണ് മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചത്. വീടിന്റെ മുകള്‍നിലയില്‍നിന്ന് താഴേക്ക് കൊണ്ടുവന്ന മൃതദേഹം സ്യൂട്ട്കേസില്‍ കുത്തിക്കയറ്റുകയായിരുന്നു. ഏകത്തിന്റെ ശരീരഭാരം കാരണം പെട്ടി നന്നായി അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. കാറിലേക്ക് സ്യൂട്ട്കേസ് കയറ്റാന്‍ സഹായിക്കാനായി മുന്നോട്ടുവന്ന ഓട്ടോറിക്ഷാ െ്രെഡവറാണ് മൃതദേഹം കണ്ടത്. കൈയില്‍ രക്തം പുരണ്ടപ്പോഴാണ് ഇയാള്‍ ശ്രദ്ധിച്ചത്. രാജ്യത്തെ നടുക്കിയ ഈ വാര്‍ത്തയ്ക്ക് ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കിയത്.