സീതത്തോട്: മദ്യപിച്ചെത്തിയ ഭർത്താവിനെ തർക്കത്തിനിടെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. പത്തനംതിട്ട അട്ടത്തോടാണ് സംഭവം. ചിറ്റാർ കൊടുമുടി സ്വദേശി രത്നാകരൻ(57) ആണ് മരിച്ചത്. സംഭവത്തിൽ ഭാര്യ ശാന്തയെ പമ്പ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയ രത്നാകരനുമായുള്ള തർക്കത്തിനിടയിൽ ശാന്ത ഇയാളെ കമ്പി വടിക്ക് തലയ്ക്കടിച്ചു. പരിക്കേറ്റ രത്നാകരനെ അയൽവാസികൾ നിലയ്ക്കലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.