ബരാബങ്കി: സ്വന്തം സഹോദരിയുടെ വിവാഹത്തിന് സമ്മാനം വാങ്ങി നൽകിയതിന്റെ പേരിൽ യുവാവിനെ ഭാര്യയും സഹോദരന്മാരും ചേർന്നു മർദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം.
ചന്ദ്ര പ്രകാശ് മിശ്ര (35) എന്ന യുവാവിനെയാണ് ഭാര്യ ചാബിയും സഹോദരന്മാരും ചേര്‍ന്നു കൊലപ്പെടുത്തിയത്. ഈ മാസം 26നാണ് ചന്ദ്ര പ്രകാശിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണമോതിരവും ടിവിയുമാണ് ചന്ദ്ര പ്രകാശ് സമ്മാനമായി നല്‍കിയത്. എന്നാല്‍, ഇവ നല്‍കുന്നതിനോട് ഭാര്യ ചാബിക്ക് ആദ്യമേ എതിര്പ്പായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. സമ്മാനം വാങ്ങുന്നത് സംബന്ധിച്ച് ഇരുവരും തമ്മില്‍ പലതവണ വഴക്കിട്ടിരുന്നു.
എന്നാൽ ഭാര്യയുടെ എതിർപ്പ് അവഗണിച്ചു ചന്ദ്ര പ്രകാശ് സ്വർണ മോതിരവും ടിവിയും സഹോദരിക്കു സമ്മാനമായി നൽകി. ഇതിൽ പ്രകോപിതയായ ഭാര്യ തന്റെ സഹോദരങ്ങളെ വിളിച്ചുവരുത്തി ചന്ദ്ര പ്രകാശിനെ ആക്രമിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വടികൊണ്ടും ഇഷ്ടികകൊണ്ടും തലയ്ക്ക് മര്‍ദിച്ചെന്നു പോലീസ് പറഞ്ഞു.