മാട്രിമോണിയിലൂടെ പരിചയപ്പെട്ട അനാഥ പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി; വിവാഹത്തിന്റെ രണ്ടാം ആഴ്ച ഭര്‍ത്താവിന്റെ പണവുമായി ഭാര്യ മുങ്ങി

ചെന്നൈ: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ഭര്‍ത്താവിന്റെ സ്വര്‍ണവും പണവുമായി ഭാര്യ സ്ഥലം കാലിയാക്കി. ആന്ധ്രാ സ്വദേശിനിയും അനാഥയുമാണെന്ന് പറഞ്ഞ രമണാ എന്ന പെണ്‍കുട്ടിയെ മാട്രിമോണിയിലൂടെയാണ് വെങ്കട്ടരാമന്‍ പരിചയപ്പെട്ടത്.

വിവാഹിതരായി രണ്ടാഴ്ചയ്ക്കുള്ളില്‍ നാട്ടില്‍ പോകണമെന്നു പറഞ്ഞ രമണ വെങ്കിട്ടരാമനെ കൂട്ടാതെ പോവുകയായിരുന്നു. ജോലി സ്ഥലത്തായിരുന്ന യുവാവ് ഇവരെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതായതോടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് 80000 രൂപയും സ്വര്‍ണ്ണവും നഷ്ടപ്പെട്ടതായി അറിഞ്ഞത്. വെങ്കിട്ടരാമന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts