ഓരോ യാത്രകളും പുതിയ അനുഭവങ്ങളാണ്. നമ്മൾക്കൊപ്പം യാത്ര ചെയ്യുന്നവരും അത് മനസറിഞ്ഞ ആസ്വദിക്കുകയാണെങ്കിൽ യാത്രകൾ എന്നും മനോഹരമാണ്. പക്ഷെ ഇതെല്ലാം നശിപ്പിക്കാൻ ഒരേ ഒരാൾ വിചാരിച്ചാലും നടക്കും.
അത്തരമൊരു ദുരനുഭവത്തിലൂടെയാണ് മാഗു എന്ന യുവാവ് കടന്നു പോയത്. കാരണം അദ്ദേഹത്തിന്റെ യാത്രകളുടെ മനോഹാരിത നശിപ്പിച്ചത് മറ്റാരുമല്ല, സ്വന്തം ഭാര്യയാണ്. ഓരോ യാത്രക്കിടയിലുമുള്ള ഇവരുടെ ഉറക്കമാണ് അദ്ദേഹത്തെ മടുപ്പിക്കുന്നത്.
മാഗു തന്നെയാണ് ഭാര്യയ്ക്കൊപ്പമുള്ള 21 യാത്രകൾക്കിടയിലുള്ള ഉറക്കചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
പല രീതിയിൽ കിടന്നാണ് ഇവർ ഉറങ്ങുന്നത്. യാത്രകളിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഉറങ്ങാൻ മാതാപിതാക്കൾ അവളെ പരിശീലിപ്പിച്ചിരുന്നു. അത് ഇപ്പോൾ ഭാര്യയ്ക്ക് ശീലമായി മാറിയെന്നാണ് അദ്ദേഹം പറയുന്നത്. ഇവരുടെ ഉറക്കം സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.