പങ്കാളികളെ കൈമാറിയ കേസില് കൂടുതല് വിവരങ്ങള് പുറത്ത്. പരാതിക്കാരിയുടെ സഹോദരന് ഒരു മാധ്യമത്തോടാണ് ഇക്കാര്യങ്ങള് വെളിപ്പെടുത്തിയത്.
സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഭര്ത്താവ് പലര്ക്കും കൈമാറിയതെന്നും സഹോദരിയെയും മക്കളെയും ഇയാള് നിരന്തരം മര്ദിച്ചിരുന്നതായും സഹോദരന് പറഞ്ഞു.
കുട്ടികളെ കൊല്ലുമെന്ന് പറഞ്ഞ് സഹോദരിയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിന് സമ്മതിച്ചില്ലെങ്കില് നിനക്കും മക്കള്ക്കും സന്തോഷം കാണത്തില്ല എന്നൊക്കെയാണ് പറഞ്ഞതെന്നും സഹോദരന് പറയുന്നു.
ഇയാള് യുവതിയെ തല്ലുമായിരുന്നില്ലെന്നും പക്ഷെ മാനസികമായി തളര്ത്തിയ ശേഷമാണ് ഇയാള് കാര്യങ്ങള് ഇയാളുടെ വഴിയ്ക്ക് ആക്കിയിരുന്നതെന്നും സഹോദരന് പറയുന്നു.
ആ വ്ളോഗ് കേട്ടതോടെ മനസ്സ് തകര്ന്നുവെന്നും പരാതിക്കാരിയുടെ സഹോദരന് പറയുന്നു. പലരീതിയിലുള്ള ലൈംഗികവൈകൃതങ്ങള്ക്കും സഹോദരിയെ അവരുടെ ഭര്ത്താവ് ഇരയാക്കിയിരുന്നു.
മുമ്പ് ഇയാള്ക്കെതിരേ പോലീസില് പരാതി നല്കിയിരുന്നെങ്കിലും അത് കൗണ്സിലിംഗിലൂടെ ഒത്തുതീര്പ്പാക്കുകയാണ് ചെയ്തതെന്നും സഹോദരന് വെളിപ്പെടുത്തി.
വിവാഹത്തിന്റെ ആദ്യ രണ്ടു വര്ഷങ്ങളില് പ്രശ്നമുണ്ടായിരുന്നില്ലെന്നും അതിനു ശേഷമാണ് ഭര്ത്താവ് ഇത്തരം കാര്യങ്ങള്ക്ക് നിര്ബന്ധിച്ചു തുടങ്ങിയത്.
രണ്ടുവര്ഷം മുമ്പ് പോലീസില് പരാതി നല്കിയിരുന്നെങ്കിലും കൗണ്സിലിംഗ് നടത്തി ഭര്ത്താവിനൊപ്പം വിടുകയായിരുന്നു. ഭര്ത്താവിനൊപ്പം പോകാനാണ് യുവതിയും താത്പര്യം കാണിച്ചത്.
എന്നാല് ഇയാള്ക്ക് യാതൊരു മാറ്റവുമുണ്ടായില്ല. പലയിടത്തും പോകുമ്പോള് കുട്ടികളെ ഉറക്കികിടത്തിയ ശേഷമാണ് ഭര്ത്താവ് യുവതിയെ മറ്റുള്ളവരുടെ അടുത്തേക്ക് പറഞ്ഞയച്ചിരുന്നത്.
ആത്മഹത്യാഭീഷണി മുഴക്കിയും കുട്ടികളെ മര്ദിച്ചും ഇയാള് ഭാര്യയെ മറ്റുള്ളവര്ക്ക് കൈമാറുകയായിരുന്നുവെന്നും ഭീതിയില്ലാതെ അവള് ഉറങ്ങുന്നത് ഇപ്പോളാണെന്നും സഹോദരന് പറഞ്ഞു.
പങ്കാളികളെ കൈമാറിയ കേസില് ആറുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ആകെ ഒമ്പത് പേരാണ് പരാതിക്കാരിയെ പീഡിപ്പിച്ചതായി പോലീസ് അന്വേഷണത്തില് കണ്ടെത്തിയിട്ടുള്ളത്.
ഇതിലൊരാള് വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള് പോലീസ് ആരംഭിച്ചുകഴിഞ്ഞു.
അതിനിടെ, പരാതിക്കാരിയെ കഴിഞ്ഞദിവസം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇവരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.
കഴിഞ്ഞദിവസം ഭര്ത്താവിന്റെ വീട്ടില്നിന്ന് യുവതി സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു.