സൂര്യനാരായൺ
ഭാര്യ കൈമാറ്റം സംബന്ധിച്ച ഒരു കൗതുകകരമായ കേസ് ബംഗളൂരുവിൽ സംഭവിച്ചു. അത് പോലീസിനെയും കോടതിയെയും ആശയക്കുഴപ്പത്തിലാക്കി.
നഗരത്തിലെ രണ്ടു വിവാഹിതരായ ദന്പതികളുടെ ഒരു സാധാരണ കൂടിക്കാഴ്ചയ്ക്ക് ശേഷം, ഒരു സ്ത്രീയുടെ ഭർത്താവ് തന്റെ സുഹൃത്തിന്റെ ഭാര്യയുമായി വിവാഹേതര ബന്ധം ആരംഭിക്കുന്നു.
മറ്റൊരാൾ തന്റെ ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തുകയും ചെയ്തു. ഇരുവരും കാര്യങ്ങൾ അറിയുകയും അവർ അത് ഔദ്യോഗികമായി കൈമാറ്റം ചെയ്യാൻ തുടങ്ങുകയും ചെയ്തു. അവർ ഭാര്യമാരെ കൈമാറാൻ തുടങ്ങി.
പുതിയ ഭാര്യമാരുമായി ഔട്ട്സ്റ്റേഷനുകളിലേക്കുള്ള യാത്ര പോലും. കാര്യങ്ങൾ സുഗമമായി, പക്ഷേ ഭർത്താവിലൊരാൾ ഹൃദയാഘാതം മൂലം മരിച്ചതോടെയാണ് പെട്ടെന്നുള്ള ട്വിസ്റ്റ്.
റിപ്പോർട്ടുകൾ പ്രകാരം, മരണപ്പെട്ട വ്യക്തിയുടെ ഭാര്യ സുഹൃത്തിനോടു തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്നു. സുഹൃത്തിന്റെ ഭാര്യ ഭർത്താവിനെ വിട്ടു കൊടുക്കാൻ തയാറാകുന്നില്ല.
ഇതു പരാതിയായി, കേസായി മാറിയപ്പോഴാണ് സംഭവം പോലീസും നാട്ടുകാരും അറിയുന്നത്. പക്ഷേ ആർക്കും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല, അവർ സ്വയം പരിഹരിക്കാൻ ദന്പതികളോട് നിർദേശിക്കുകയായിരുന്നു.
സുഹൃത്തുമായി
ഭർത്താക്കൻമാർക്കു സ്വന്തം കാര്യം കാണാൻ അവർ പല വഴി കാണുമെന്നതിന്റെ തെളിവാണ് അഹമ്മദാബാദിൽ വന്ന കേസ്. ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന രീതി പിന്തുടർന്ന് സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്ന പരാതിയുമായി 40 കാരി എത്തിയത്.
ഇത് ആവശ്യപ്പട്ടു ഭർത്താവ് തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായും യുവതി പറയുന്നു.
അഹമ്മദാബാദിലെ ധനികർ താമസിക്കുന്ന ഒരു സൊസൈറ്റിയിലെ താമസക്കാരിയായ യുവതിയാണ് മഹിള വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്.
2004ലായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് പതിനൊന്ന് വയസുള്ള ഒരു മകനുമുണ്ട്. മൂന്ന് വർഷം മുന്പ് ഭർത്താവിന് മറ്റ് രണ്ട് സ്ത്രീകളുമായി വിവാഹേതര ബന്ധമുള്ളതായി യുവതി കണ്ടെത്തി. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കമായത്.
വിവാഹേതര ബന്ധങ്ങളെക്കുറിച്ച് വീട്ടിലറിഞ്ഞപ്പോൾ എല്ലാം അവസാനിപ്പിക്കുകയാണെന്ന് ഭർത്താവ് വാക്ക് നൽകിയിരുന്നുവെന്നും എന്നാൽ ബന്ധങ്ങൾ വീണ്ടും തുടർന്നുവെന്നും യുവതി ആരോപിച്ചു.
ഭാര്യാ കൈമാറ്റത്തിനായി സുഹൃത്തുമൊത്ത് ശാരീരിക ബന്ധത്തിന് ഏർപ്പെടാൻ ഭർത്താവ് നിർബന്ധിച്ചു. ഇതിന് തയാറാകാതിരുന്നതോടെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതോടെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും യുവതി പറയുന്നു.
ഭാര്യമാരെ വാടകയ്ക്ക്
ചിരിച്ചു തള്ളരുത്. കേട്ടു ഓടി പോകുകയും വേണ്ട. സംഭവം ഇന്ത്യയിൽ തന്നെയാണ്. ലൈംഗിക വേഴ്ചയ്ക്കും വീട്ടു ജോലിക്കും കരാർ പ്രകാരം മറ്റുള്ളവരുടെ ഭാര്യമാരെ ലഭിക്കുന്ന സ്ഥലം ഇന്ത്യയിൽ ഉണ്ട്. 2017 ൽ ഇൻഡോറുകാൻ തന്റെ ഭാര്യയെ വിൽപ്പന നടത്തിയത് 30,000 രൂപയ്ക്കായിരുന്നു.
വിൽപ്പന നടത്തിയയാൾക്ക് ഭാര്യയെ ശാരീരികമായി ഉപയോഗിക്കാനും വീട്ടു ജോലികൾ ചെയ്യിക്കാനുമുള്ള അവകാശം പത്തു രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി നൽകുകയും ചെയ്തു.
ഭാര്യയുടെ അവകാശം മറ്റൊരാൾക്ക് കരാറിന് നൽകുന്ന പതിവ് മധ്യപ്രദേശിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഒന്നിലാണ്. ദീർഘകാലത്തേക്കോ ഹൃസ്വകാലത്തേക്കോ പണത്തിന് ഇവിടെ ഭർത്താക്കന്മാർ ഭാര്യമാരെ വിൽക്കുന്നു.
ദന്പതികൾ ഒരു വിവാഹ ചടങ്ങിന് പോയപ്പോഴായിരുന്നു ഇൻഡോറുകാരൻ ഭാര്യയുടെ അവകാശം മറ്റൊരാളുമായി കരാറിലായത്. നാലു വയസുള്ള ഒരു കുഞ്ഞിന്റെ മാതാവ് കൂടിയായ സ്ത്രീയെ അനേകം തവണ ബലാത്സംഗം ചെയ്ത വാങ്ങിയ സന്പന്നൻ പിന്നീട് മറ്റൊരാൾക്ക് മറിച്ചുവിറ്റു.
സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരേ കേസെടുത്തപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. മൂന്നാമത് എത്തിയ അവകാശിയിൽ നിന്നും രക്ഷപ്പെട്ട സ്ത്രീ നാട്ടിൽ തിരിച്ചെത്തുകയും ഭർത്താവിനെതിരേ പരാതി നൽകുകയുമായിരുന്നു.
ഭർത്താക്കന്മാർ ഭാര്യമാരെ വാടകയ്ക്ക് വിൽക്കുന്ന വിചിത്രമായ ആചാരം പ്രവണത മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഒരു ഗ്രാമത്തിലാണുള്ളത്. പത്തു രൂപയുടെ മുദ്രപ്പത്രത്തിലാണ് അവകാശം എഴുതി നൽകുന്നത്.
മാസക്കരാറിലോ വർഷ കണക്കിലോ ഭാര്യമാരെ വാടകയ്ക്ക് നൽകും. വാങ്ങുന്നയാൾക്ക് വീട്ടിലെ ജോലികൾ ചെയ്തു കൊടുക്കണമെന്നും കിടപ്പറ പങ്കുവെയ്ക്കണമെന്നതും അടക്കമാണ് അവകാശം എഴുതി നൽകുന്നത്.
വൻ തുകകൾ ഈടാക്കുന്ന കേസിൽ ദീർഘകാലത്തോളം സ്ത്രീകൾക്ക് ഭർത്താവ് വിൽപന നടത്തുന്നയാളുടെ വീട്ടിൽ കഴിയേണ്ടി വരും. മുദ്രപ്പത്രത്തിൽ കാലാവധിയുടെ കരാർ എഴുതിയാണ് ഇടപാടുകൾ നടത്താറുള്ളത്. കരാർ കാലാവധി കഴിഞ്ഞാൽ വീണ്ടും പുതുക്കാനും കഴിയും.
ധദീജ പ്രാതാ എന്ന ആഘോഷത്തിലാണ് ഈ ആചാരം നടക്കാറുള്ളത്. ഭാര്യമാരെ ഈ രീതിയിൽ വാടകയ്ക്ക് കൊടുക്കാൻ ചന്തകൾ വരെയുണ്ടെന്നുമാണ് വിവരം. ഈ സമയത്ത് ഇവിടെ സ്ത്രീകൾ വരിവരിയായി നിൽക്കും.
അവരിൽ നിന്നും ഇടപാടുകാർക്ക് ഇഷ്ടപ്പെട്ടവരെ പണം കൊടുത്തു കരാർ എഴുതി വാങ്ങാം. വിവാഹം കഴിക്കാൻ കഴിയാതെ പോയവരും ജീവിതപങ്കാളിയെ കിട്ടാത്തവരുമായ പണക്കാരെ ഉന്നമിട്ടാണ് ഭർത്താക്കന്മാർ വില്പനയ്ക്കുള്ള ഭാര്യമാരെ എത്തിക്കുന്നത്.
കരാറിലൂടെ സാധാരണ കിട്ടുന്ന മാസവരുമാനത്തിന്റെ പല മടങ്ങ് ഇരട്ടി തുകകൾക്ക് വേണ്ടിയാണ് ഭർത്താക്കന്മാർ ഈ ക്രൂരത കാട്ടുന്നത്. മധ്യപ്രദേശിന് പുറമേ ഗുജറാത്തിലും ഈ സന്പ്രദായം പിന്തുടരുന്ന രീതിയുണ്ടെന്നാണ് വിവരം.
സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ പരസ്യമായി നൽകുന്ന ലൈസൻസാണ് ഇതെന്നാണ് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഏതെങ്കിലും ആചാരത്തിന്റെ പേരിൽ സ്ത്രീകളോടുള്ള ബഹുമാനവും ആദരവും താഴെയാകുന്നില്ലെന്നും ഇപ്പോഴും ഉൾനാടൻ പ്രദേശങ്ങളിൽ സ്ത്രീകളെയും പെണ്കുട്ടികളെ വാടകയ്ക്ക് നൽകുകയും വില്പന നടത്തുകയും ചെയ്യുന്ന പ്രാതാ പോലെയുള്ള ആഘോഷങ്ങൾ അപമാനകരവും തെറ്റുമാണെന്നും ഏത് രീതിയിലായാലും സ്ത്രീകൾ ദുരിതപ്പെടുന്ന കാര്യമാണ് ഇതെന്നും സ്ത്രീപക്ഷ വാദികൾ പറയുന്നു.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന സ്ത്രീപുരുഷ അനുപാതത്തിലെ വ്യത്യാസമാണ് ഇത്തരം ദുരാചാരങ്ങൾക്ക് കാരണമാകുന്നതെന്ന വിലയിരുത്തലുകളും ഉണ്ട്.