വൈഫ് സ്വാപ്പിംഗ് മാത്രമല്ല മേറ്റ് സ്വാപ്പിംഗുണ്ട്. ഒരിക്കലും ഹസ്ബൻഡ് സ്വാപ്പിംഗ് എന്നു മാത്രം വിളിക്കാറില്ല.
അത്രയ്ക്കും ഒരു നാടും വളർന്നിട്ടില്ലെന്നു തോന്നുന്നു. വൈഫ് സ്വാപ്പിംഗ് എന്നു പറയുന്നത് സ്ത്രീവിരുദ്ധമാണ്.
ലൈംഗികവസ്തു പെണ്ണെന്ന വികല സമൂഹിക സങ്കല്പം കൊണ്ട് ഇതിനെ ഹസ്ബൻഡ് സ്വാപ്പിംഗ് എന്ന് വിളിക്കാറില്ല.
മേറ്റ് സ്വാപ്പിംഗെന്ന ജൻഡർ ന്യുട്രൽ പ്രയോഗമാണ് ശരി. ഭാര്യയുടെയും ഭർത്താവിന്റെയും സമ്മതപ്രകാരമാണ് ഇതേ ചിന്താഗതിയുള്ള വേറെ ദന്പതികളുമായി ലൈംഗിക സുഖം തേടുവാനുള്ള സ്വാപ്പ് അഥവാ കൈമാറ്റം സംഭവിക്കുന്നത്.
സൈബർ വന്നതോടെ നേരത്തെ പരിചയം ഇല്ലാത്തവരുമായും കൂട്ടുചേരാൻ പോന്ന സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്.
ലൈംഗിക വൈവിധ്യം ആഗ്രഹിക്കുന്ന പുരുഷനാണ് പലപ്പോഴും സ്ത്രീയെ ബ്രെയിൻ വാഷ് ചെയത് ഈ സ്വാപ്പിന് പ്രേരിപ്പിക്കുന്നത്.
താത്പര്യം കാണിക്കുന്ന സ്ത്രീകൾ ഇല്ലെന്നു പറയുന്നില്ല. ലൈംഗിക അടുപ്പത്തിനപ്പുറം മാനസിക വിധേയത്വം പാടില്ലെന്ന് ഒരു നിയമം സ്വാപ്പിലുണ്ട്.
കാമറയും മൊബൈലും പാടില്ല. ആരോഗ്യ പരിശോധനയുണ്ട്. സ്വാപ്പ് സാഹചര്യത്തിനു പുറമെ ആ വ്യക്തിയുമായി സ്വന്തം നിലയിൽ പ്രണയമോ ലൈംഗിക ബന്ധമോ അനുവദനീയവുമല്ല.
ഈ കാര്യങ്ങൾ ലംഘിക്കപ്പെട്ടതു ഭാര്യയും ഭർത്താവും തമ്മിൽ വലിയ കലഹമുണ്ടായിട്ടുണ്ട്.
ഇത്തരം ലൈംഗിക സാഹസികതകൾ ക്രമേണ ദാന്പത്യത്തിൽ ജീർണത ഉണ്ടാക്കാം. മേറ്റ് സ്വാപ്പിംഗിനായുള്ള പരസ്പര സമ്മതം സുഖാന്വേഷണ ലക്ഷ്യത്തോടെ മാത്രമാണ്.
നഗരങ്ങളിലെ കീ എക്സ്ചേഞ്ച്
വൈഫ് സ്വാപ്പിംഗ് അഥവാ കീ എക്സ്ചേഞ്ച് എന്നറിയപ്പെടുന്നതു നഗരങ്ങളിൽ നടന്നുവരുന്നു. മുംബൈ, ബംഗളൂരു പോലെയുള്ള ഇന്ത്യൻ മെട്രോ നഗരങ്ങളിൽ വ്യാപകമാണ്.
മെട്രോ നഗരങ്ങളിലെ വൻകിട ക്ലബുകളിലും വൈഫ് സ്വാപ്പിംഗ് പുതുമയുള്ള കാര്യമല്ല.
ക്ലബുകളിലെ നിശാപാർട്ടിക്കു ഭാര്യാസമേതമെത്തുന്നവർ കാറിന്റെ കീ കൂട്ടിയിട്ടശേഷം അതിൽനിന്ന് ഒരാൾ എടുക്കുന്ന കീ ഏതാണോ, കാറുടമയുടെ ഭാര്യയും കീ എടുത്തയാളും ഒരുമിച്ച് പോകണം.
ഇതായിരുന്നു ഈ ശൈലി. ഇതെല്ലാം നമ്മുടെ നാട്ടിലെ പാർട്ടികളിളും നടക്കാറുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ കേസെടുത്ത് അവരെ അറസ്റ്റ് ചെയ്തുകൂടേ എന്നു ചോദിക്കാം.
നമ്മുടെ നിയമപ്രകാരം പോലീസിനു കണ്ടുനിൽക്കാൻ മാത്രമേ സാധിക്കൂ. അതിനു പരാതി വേണം. പരാതി ഉയരുന്പോൾ പോലീസ് രംഗത്തിറങ്ങാറുണ്ട്.
2013ൽ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തിൽ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
മേൽ ഉദ്യോഗസ്ഥർക്കുതന്നെ ഭർത്താവ് കാഴ്ചവച്ചുവെന്ന പരാതിയുമായി ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യ രംഗത്തെത്തിയത് വലിയ കോളിളക്കമുണ്ടായിരുന്നു.
ഇവരുടെ പരാതി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുകയും പത്തുപേർക്കെതിരേ കേസെടുക്കുകയും ചെയ്തു. എന്നാൽ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല.
സിബിഐ അന്വേഷണം എന്ന ആവശ്യം സുപ്രീം കോടതി തള്ളിക്കളയുകയും ചെയ്തു.
2011ൽ ബംഗളുരുവിൽ നടന്ന വൈഫ് സ്വാപ്പിംഗ് പുറംലോകം അറിഞ്ഞത് മലയാളിയായ യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ്.
തവനൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ബംഗളൂരു എച്ച്എം ഫാം റോഡിലെ ദസറഹള്ളി സ്വദേശിയും സുഹൃത്തും അറസ്റ്റിലായിരുന്നു.
ഫേസ്ബുക്കിൽ കപ്പിൾസുകളുടെ പലപല ഗ്രൂപ്പുകളുണ്ട്. അതിലൂടെയും ഭാര്യമാരെ കൈമാറ്റം ചെയ്യാൻ താത്പര്യമുള്ളവരെ കണ്ടെത്തുന്നു.
ഈ ഗ്രൂപ്പുകളിലെ അംഗങ്ങൾക്ക് ഭാര്യമാരെ കൈമാറ്റം ചെയ്യാൻ താൽപ്പര്യമുണ്ടോ എന്നു കാട്ടി വ്യക്തിഗത സന്ദേശം അയക്കും.
ഗ്രൂപ്പിൽ ചർച്ചചെയ്യരുതെന്നും സ്വകാര്യമായി അറിയിക്കണമെന്നും ആവശ്യപ്പെടും. ഈ സന്ദേശത്തോടെ പ്രതികരിക്കുന്നവരും ഈ വൈഫ് സ്വാപ്പിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുമായിരുന്നു. വിപുലമായ നെറ്റ് വർക്കാണ് ഇതിനുള്ളത്.
മദ്യം നൽകി മയക്കി
2022 ൽ കറുകച്ചാലിൽ ഈ കേസ് ഉയരുന്നതിനു മുന്‍പ് 2019ൽ കായംകുളത്ത് ഷെയർചാറ്റ് വഴി ഭാര്യമാരെ പങ്കുവച്ചവരെ പിടികൂടിയിരുന്നു.
അവിടെയും ഭാര്യയുടെ പരാതിയാണ് കേസിലേക്കു നയിച്ചത്. ഭർത്താവ് തന്നെ മറ്റുള്ളവരുടെ ഭാര്യമാരെ സ്വന്തമാക്കാൻ പലർക്കും കാഴ്ചവച്ചെന്ന പരാതിയുള്ളതു കൊണ്ടാണ് അന്നു കേസെടുക്കാനായത്.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗീകത കുറ്റകരമല്ലാത്തതുകൊണ്ട് വൈഫ് സ്വാപ്പിംഗ് ഗ്രൂപ്പിനെതിരേ ഇതിനപ്പുറം ഒന്നും ചെയ്യാൻ പൊലീസിന് കഴിയില്ല. ഇതാണ് ഈ ഗ്രൂപ്പുകൾ പിന്നേയും തഴച്ചുവളരാൻ കാരണമായത്.
2018 മാർച്ച് മുതലാണ് ആ കേസിനാസ്പദമായ സംഭവം ആരംഭിക്കുന്നത്. പ്രധാന പ്രതിയായ കിരണ്‍ ഷെയർ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ അർഷാദ് എന്നയാൾ കായംകുളത്തെത്തുകയും കിരണ്‍ ഭാര്യയെ അർഷാദിന് കാഴ്ചവെക്കുകയും ചെയ്തു.
തുടർന്ന് ഷെയർചാറ്റ് വഴി പരിചയപ്പെട്ട സീതിയുടെ വീട്ടിൽ കിരണ്‍ ഭാര്യയുമായി പോകുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവച്ച് ലൈംഗീകബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.
തുടർന്ന് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഉമേഷിന്റെയും ബ്ലസറിന്റെയും വീട്ടിൽ കിരണ്‍ ഭാര്യയെയും കൊണ്ടുപോയി ലൈംഗീകബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു.
ഭാര്യ എതിർത്തതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നെന്നും വീണ്ടും കിരണ്‍ നിർബന്ധിച്ചപ്പോഴാണ് ഭാര്യ പരാതി നൽകിയതെന്നും പോലീസ് പറഞ്ഞു.
ഭാര്യമാരെ പല കാര്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മറ്റു പുരുഷന്മാരുമായി അന്നും ബന്ധപ്പെടുത്തിയത്. ഇതിൽ ഉൾപ്പെട്ട നാലു യുവതികളിൽ മൂന്നു പേരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നു.
എന്നാൽ കായംകുളത്തുകാരന്റെ ഭാര്യക്ക് എതിർപ്പുണ്ടായിരുന്നു. ഇവരെ നിർബന്ധിച്ച് ബിയർ കൊടുത്തും മറ്റുമാണ് ഇതിനു പ്രേരിപ്പിച്ചത്.
തിരുവല്ലയിലേക്കുള്ള വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇവർ ഭർത്താവിന്റെ ബൈക്കിൽനിന്നും ഇറങ്ങി ഓടുകയായിരുന്നു. പോലീസ് സ്റ്റേഷനിലെത്തി സത്യം പറയുകയും ചെയ്തു.
ഇതോടെയാണ് വൈഫ് സ്വാപ്പിംഗ് ഗ്രൂപ്പിലേക്ക് അന്വേഷണം എത്തിയത്. ഈ ഇടപാടുകളിൽ ആരും പരസ്പരം പണം കൈമാറിയിട്ടുമില്ല. എല്ലാം ആഘോഷത്തിന്റെ ഭാഗമായി നടന്നതുമാണ്.
(തുടരും)
സമ്മതത്തോടെയുള്ള വഞ്ചന! ഭാര്യമാരെ മാത്രമല്ല, കാമുകിമാരെയും പെണ്‍സുഹൃത്തുക്കളെയും പരസ്പരം കൈമാറുന്ന സംഘങ്ങളും ഈ ഗ്രൂപ്പുകളിൽ സജീവം
ഭർത്താവിന്റെ ഭ്രാന്ത് ! അവൾക്കു വേറേ വഴിയില്ലായിരുന്നു… ലൈംഗിക വേഴ്ചയ്ക്ക് ഏർപ്പെടേണ്ടി വന്നത് നിരവധി പേരുമായി…