പ്രതികളിൽ അഞ്ചുപേരും ഭാര്യമാരുമായി വന്നവരായിരുന്നു. അല്ലാതെ നാലുപേരും വന്നു. അവർക്ക് ഫീസുണ്ട്. സംഘത്തിന് ഇവർ 14,000 രൂപ നൽകണം.
വീടുകളാണ് ഇവർ കേന്ദ്രമാക്കുന്നത്. വളരെ സൗഹൃദപരമായ അന്തരീക്ഷം. സുഹൃത്തുക്കൾ ഒത്തുകൂടുന്നുവെന്ന ധാരണ നാട്ടുകാർക്കും.
കുട്ടികളുമായി കുടുംബം എത്തുന്നു. കുട്ടികൾ ഭക്ഷണം കഴിച്ചു കളിക്കുന്നു. ഇവർ മുറികളിൽ ഒരുമിച്ചുകൂടുന്നു.
ആരും അറിയുന്നില്ല. സംഘത്തിലുള്ളവർ പരസ്പരം പരിചയപ്പെട്ടുകഴിഞ്ഞാൽ കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടൽ.
രണ്ടിലേറെ തവണ പരസ്പരം കണ്ടു സംസാരിച്ച ശേഷമാണ് ഒത്തുചേരാൻ സ്ഥലം കണ്ടെത്തുന്നത്.
സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗങ്ങളായവർ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകൾ ആണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലുള്ളവരും സംഘത്തിലുണ്ട്. ഇരുപ ത്തഞ്ചോളം പേർ പോലീസിന്റെ നിരീക്ഷണത്തിലാണ്.
സമ്മതത്തോടെയുള്ള വഞ്ചന
സമ്മതത്തോടെയാണെങ്കിൽ അംഗീകരിക്കാം എന്ന പുതിയ മാനമാണ് തട്ടിപ്പിനു നൽകിയിരിക്കുന്നത്.
വിവാഹം പവിത്രമാണെന്നും വിവാഹിതരായ ദന്പതികൾക്കിടയിൽ മാത്രം ശാരീരിക അടുപ്പം നടക്കണമെന്നുമുള്ള വിശ്വാസത്തിന് വിരുദ്ധമായി, സന്തോഷത്തിനായി ഭാര്യമാരെ മാറ്റുന്ന സംസ്കാരം കേരളവും ഏറ്റെടുക്കുന്നു.
ഇങ്ങനെയൊന്നും ഈ നാട്ടിൽ നടക്കില്ലെന്നു നമുക്കു ആശ്വാസിക്കാമെന്നേയുള്ളൂ. സംഭവം നടക്കുന്നതു ഈ കേരളത്തിലുമാണ്.
ഇത് സന്പന്നരുടെയും ഉന്നതരുടെയും കളി മാത്രമല്ല; ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകൾ ഭാര്യ കൈമാറ്റത്തിൽ പങ്കെടുക്കുന്നുവെന്ന സത്യം ഉൾക്കൊള്ളേണ്ടിവരുന്നു.
വിദേശരാജ്യങ്ങളിൽ ആരംഭിച്ച ലൈംഗിക വിപ്ലവം കൊച്ചു കേരളത്തിലേക്കു കടന്നുവരുന്പോൾ നമ്മൾ എത്ര മാറി എന്നു ചിന്തിക്കണം.
തെറ്റിനെപ്പോലും സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ ശരിയാക്കുന്ന കൊച്ചു കേരളമായി ഇവിടം മാറുന്നു. പണത്തിനുവേണ്ടിയും സുഖത്തിനുവേണ്ടിയും നമ്മൾ എത്രയേറെ മാറുന്നു.
ലൈംഗിക സുഖത്തിനായി ഭാര്യയെ കൈമാറുക എന്ന ആശയം കുറച്ച് വർഷങ്ങൾക്ക് മുന്പുവരെ അവ്യക്തമായിരുന്നുവെങ്കിലും, ഇന്ത്യൻ സമൂഹം ഈ ആശയത്തിന് ചുവടുപിടിക്കുകയാണ്.
യാതൊരു കുറ്റബോധവുമില്ലാതെ ഭാര്യയെയും ഭർത്താവിനെയും മറന്നുള്ള ജീവിതം. സമ്മതത്തോടെയുള്ള വഞ്ചന എന്ന ആശയം പുതിയതല്ല.
ഒരുപങ്കാളിയോടു മാത്രം ബന്ധപ്പെടുന്നതു രസകരമല്ലാത്ത കാര്യമായി മാറുന്ന കാലമായി സമൂഹത്തെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നു.
മറ്റു പുരുഷന്മാരുടെ ഭാര്യമാരോടൊപ്പം ഉറങ്ങാൻ പ്രോത്സാഹിപ്പിക്കുകയും അനുഭവം ആസ്വദിക്കുകയും ചെയ്യുന്ന അത്തരം പാർട്ടികളിൽ ആളുകൾ സ്വമേധയാ ഏർപ്പെടുന്നു.
ഈ ക്രമീകരണത്തിന് എല്ലായ്പ്പോഴും സന്തോഷകരമായ അന്ത്യമുണ്ടാകില്ല എന്നത് മറക്കരുത്. ചിലപ്പോൾ പങ്കാളികൾ അവരുടെ സ്വിംഗ് പങ്കാളികളോട് തീവ്രവും അടുപ്പമുള്ളതുമായ വികാരങ്ങൾ വളർത്തിയെടുക്കുന്നു.
ചിലപ്പോൾ അവർക്ക് അവരുടെ കുറ്റബോധമോ പങ്കാളി മറ്റൊരാളുടെ കൂടെയാണെന്ന ചിന്തയോ നേരിടാൻ കഴിയില്ല.
ഇതെല്ലാം അപകടകരമായ സ്ഥിതിവിശേഷത്തിലേക്കു നമ്മളെ നയിക്കുമെന്ന ചിന്ത സമൂഹത്തിനു കൈമോശം വന്നിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ ഗ്രൂപ്പുകൾ
പങ്കാളികളെ കൈമാറി ലൈംഗികബന്ധത്തിലേർപ്പെടാൻ താത്പര്യം പ്രകടിപ്പിക്കുന്നവരുടെ നിരവധി പേജുകളും ഗ്രൂപ്പുകളുമാണ് സാമൂഹികമാധ്യമങ്ങളിലുള്ളത്.
ഈ ഗ്രൂപ്പുകൾക്കെല്ലാം അഡ്മിൻമാരുണ്ടെങ്കിലും ഇതിലെ അംഗങ്ങൾക്കിടയിൽ നടക്കുന്ന ഇത്തരം ഒത്തുച്ചേരലുകൾക്ക് പിന്നിൽ ഇവർക്ക് പങ്കില്ലെന്നാണ് പോലീസ് കേന്ദ്രങ്ങൾ പറയുന്നത്.
ഫെയ്സ്ബുക്ക്, ടെലഗ്രാം, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിൽ പല പേരുകളിൽ ഇത്തരത്തിലുള്ള ഗ്രൂപ്പുകളും പേജുകളും പ്രവർത്തിക്കുന്നുണ്ട്.
കുക്ക് ഓൾഡ് കേരള, കുക്ക് ഓൾഡ് കന്പനി, കുക്ക് ഓൾഡ് ഹബ്ബ്, മല്ലു കുക്ക് ഓൾഡ്, കപ്പിൾ ഷെയറിംഗ്, കപ്പിൾ മീറ്റിംഗ് തുടങ്ങിയവയാണ് ഇതിന്റെ പേരുകൾ.
ഗ്രൂപ്പുകളിൽ ചേരുന്നവർ ആദ്യം ഭാര്യമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സ്വയം പരിചയപ്പെടുത്തും.
തുടർന്ന് പങ്കാളികളെ കൈമാറാൻ താത്പര്യമുള്ളവരുമായി ആശയവിനിമയം നടത്തി സ്ഥലവും തീയതിയുമെല്ലാം ഉറപ്പിക്കും.
പലരും വ്യാജ ഐഡികൾ ഉപയോഗിച്ചാണ് ഈ ഗ്രൂപ്പുകളിൽ ചേരുന്നത്. അതിനാൽതന്നെ പരിചയപ്പെടുന്നവർക്ക് തമ്മിൽ യഥാർഥ പേരോ മറ്റുവിവരങ്ങളോ അറിഞ്ഞിരിക്കണമെന്നില്ല.
ഭാര്യമാരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അശ്ലീലരീതിയിൽ വിവരിക്കുന്നതും പല ഗ്രൂപ്പുകളിലും നടക്കുന്നു.
കാമുകി കൈമാറ്റം
ഭാര്യമാരെ മാത്രമല്ല, കാമുകിമാരെയും പെണ്സുഹൃത്തുക്കളെയും പരസ്പരം കൈമാറുന്ന സംഘങ്ങളും ഈ ഗ്രൂപ്പുകളിൽ സജീവമാണെന്നാണ് സൂചന.
ഇവർക്കുവേണ്ടിയുള്ള സീക്രട്ട് ഗ്രൂപ്പുകളും സാമൂഹിക മാധ്യമങ്ങളിലുണ്ട്. പങ്കാളികളില്ലാത്ത നിരവധിപേരും ഈ ഗ്രൂപ്പുകളിൽ അംഗങ്ങളാണ്.
ഇവർക്ക് മറ്റുള്ളവരുടെ പങ്കാളികളുമായി ലൈംഗികബന്ധത്തിലേർപ്പെടണമെങ്കിൽ പണം നൽകണം.
സ്റ്റഡ് എന്ന പേരിലാണ് മീറ്റിംഗിന് തനിച്ചെത്തുന്ന ഇവരെ വിളിക്കുന്ന പേര്. കോട്ടയത്തെ കേസിൽ യുവതിയെ പീഡിപ്പിച്ച ഒന്പത് പേരിൽ നാലുപേർ ഇങ്ങനെ തനിച്ചെത്തിയവരായിരുന്നു.
ഇവർ 14,000 രൂപ നൽകിയാണ് യുവതിയെ പീഡിപ്പിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
(തുടരും)