ജന്മദിനം മുതൽ കല്യാണം വരെയുള്ള വിശേഷങ്ങളിൽ പ്രിയപ്പെട്ടവർ തമ്മിൽ സമ്മാനങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ അടുത്തിടെ വൈറലായ ഒരു വീഡിയോയിൽ വ്യത്യസ്തമായൊരു സമ്മാനം യുവതി ഭർത്താവിന് നൽകുന്നത് കാണാം. തന്റെ ചിരിക്കുന്ന മുഖങ്ങൾക്കൊണ്ട് നിറഞ്ഞ ബോക്സറാണ് യുവതി സമ്മാനമായി ഭർത്താവിന് നൽകിയത്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആതിര പ്രകാശ് എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിട്ടത്. ഭാര്യയുടെ ചിരിക്കുന്ന മുഖത്താൽ അലങ്കരിച്ച ബോക്സർ കാണുമ്പോൾ അയാളുടെ ജിജ്ഞാസ പെട്ടെന്ന് അനിയന്ത്രിതമായ ചിരിയായി മാറുന്നു.
രസകരമായ രംഗം ചിത്രീകരിക്കുന്ന ആതിരയ്ക്ക് ചിരിക്കാതിരിക്കാൻ കഴിയുന്നില്ല. ഭർത്താവിന്റെ അമ്മയും രസകരമായ നിമിഷത്തിൽ ചേരുകയും ചെയ്യുന്നു. “എന്റെ സമ്മാനത്തോട് എന്റെ ഭർത്താവും അമ്മയും എങ്ങനെ പ്രതികരിച്ചു” എന്നാണ് വീഡിയോയിൽ എഴുതി കാണിക്കുന്നത്. വീഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: “ഈ ബോക്സർ എന്റെ മുഖം ഉപയോഗിച്ച് വാങ്ങിയതാണ്. Unhattar.official ഞങ്ങളുടെ ദിവസം ഇത്രയും ക്രിയാത്മകതയോടെ ആക്കിയതിന് നന്ദി. ഇഷ്ടപ്പെട്ടു.”
ഒരാഴ്ച മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ 16 ദശലക്ഷത്തിലധികം വ്യൂസ് നേടി ഇൻ്റർനെറ്റിൽ വൈറലായിരിക്കുകയാണ്. “അദ്ദേഹം ഇത് ഒരു ബീച്ചിൽ ധരിക്കുന്നതായി സങ്കൽപ്പിക്കുക”, ഇത് സ്വകാര്യമായി സൂക്ഷിക്കുക” അവിസ്മരണീയമായ സമ്മാനം, “എനിക്ക് ചിരി നിർത്താൻ കഴിയുന്നില്ല.” അതിനുശേഷം ഒരു ഫാഷൻ ഷോ കൂടി ആവശ്യമായിരുന്നു എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
The video,