സ്വന്തം ലേഖകന്‍
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ ഭാര്യമാരെ കൈമാറാനായി തുടങ്ങിയ ഗ്രൂപ്പുകളില്‍ സ്വദേശത്തും വിദേശത്തുമുളള ആയിരക്കണക്കിനുപേര്‍ ഉള്ളതായി സൂചന ലഭിച്ചെങ്കിലും അന്വേഷണം പാതിവഴിയില്‍ കുടുങ്ങി.
പരാതി പറയാന്‍ പലരും തയാറാകാത്തതും ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട പ്രമുഖരുടെ പലരീതിയിലുള്ള സമ്മര്‍ദ്ദവും കേസില്‍ തുടരന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
വിദേശത്തുള്ളവരെ കേസില്‍ പ്രതിയാക്കാനുള്ള സാഹചര്യം ഉണ്ടെങ്കിലും പരാതി പറയാന്‍ പലരും തയാറാകുന്നില്ല. അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞെങ്കിലും അതും നടക്കാത്ത സാഹചര്യമാണ് ഉള്ളത്.
അല്ലെങ്കില്‍ മറ്റിടങ്ങളില്‍ നിന്നും സമാനമായ പരാതികള്‍ ലഭിക്കണം. അതുണ്ടായിട്ടില്ലെന്നും പോലീസ് പറയുന്നു. കൂടുതല്‍പേര്‍ പരാതിയുമായി എത്താനുള്ള സാധ്യത എതാണ്ട് അടഞ്ഞതായി പോലീസ് പറയുന്നു.
ഇനി മുന്നോട്ടു പോകണമെങ്കില്‍ ഇത്തരത്തിലുളള പരാതിയോ പെണ്‍വാണിഭമാണെന്ന് തെളിയിക്കപ്പെടുകയോ വേണം.
പതിനഞ്ചോളം ഫേസ്ബുക്ക് ഗ്രൂപ്പുകളും പോലീസ് നിരീക്ഷിച്ചെങ്കിലും ഇപ്പോള്‍ അതെല്ലാം അഡ്മിന്മാര് തന്നെ വിദഗ്ദമായി ഒഴിവാക്കി.
സാങ്കേതികപരമായി ഏറെ അറിവുള്ളവരാണ് ഇത്തവരം ഗ്രൂപ്പുകളുടെ നിര്‍മിതിക്ക് പിന്നില്‍ എന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.
ഐടി മേഖലകളിലെ വിദഗ്ദരും ഇവര്‍ക്കൊപ്പമുണ്ട്. പോലീസ് അന്വേഷണം തേടിയെത്തും മുന്‍പേ ഇവര്‍ ഗ്രൂപ്പുകളും ഫേക്ക് ഐഡികളും ഡിലേറ്റാക്കി കഴിഞ്ഞു.
ഫേസ്ബുക്ക് ടെലിഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് പങ്കാളികളെ കൈമാറുന്ന സംഘം പ്രവര്‍ത്തിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ചിത്രങ്ങള്‍ കൈമാറുകയും തുടര്‍ന്ന് വീഡിയോ കോള്‍ ചെയ്തും ബന്ധം സ്ഥാപിക്കുന്നു. പല ഗ്രൂപ്പുകളിലായി അയ്യായിരത്തിലധികം അംഗങ്ങളാണ് ഉള്ളതെന്നാണ് പോലീസ് നല്കുന്ന വിവരം.
ഇതില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലും തികയാത്തവരും 20 വര്‍ഷം പിന്നിട്ടവരുംവരെ ഉള്‍പ്പെടുന്നു.