ബിസിനസ് ചെയ്യുന്നതിനായി ഇറങ്ങിത്തിരിക്കുന്ന പലരുടേയും അവസ്ഥ വളരേ പരിതാപകരമാണ്. കയ്യിൽ മുഴുവൻ തുക ഒന്നും ഉണ്ടായിട്ടല്ല പലരും ഈ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ലോണെടുത്തും മറ്റുമായി പല സ്ഥലത്തു നിന്നും പണം സ്വരൂക്കൂട്ടിയാണ് ബിസിനസിലേക്ക് ഇറങ്ങുന്നത്. ഇപ്പോഴിതാ വിഗ് നിർമ്മിക്കുന്നതിനായി ശേഖരിച്ച് വച്ചിരുന്ന മുടി കള്ളൻമാർ കൊണ്ടുപോയ വാർത്തയാണ് വൈറലാകുന്നത്.
7 ലക്ഷം രൂപ വിലമതിക്കുന്ന 150 കിലോ തലമുടി ഉൾപ്പടെ 9 ലക്ഷം രൂപയുടെ സാധനങ്ങളാണ് കള്ളൻമാർ അടിച്ചെടുത്തത്. ഹരിയാനയിലെ ഫരീദാബാദിലെ ഞ്ജിത് മണ്ഡൽ എന്ന ബിസിനസുകാരന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഏഴ് ലക്ഷം രൂപയുടെ മുതലാണ് കള്ളന്മാർ മോഷ്ടിച്ചു കൊണ്ടുപോയത്. രഞ്ജിത്തിന്റെ അടുത്ത വീട്ടിലെ സിസിടിവി കാമറയിലാണ് കള്ളന്മാർ വരുന്നതടക്കമുള്ള ദൃശ്യങ്ങൾ പതിഞ്ഞത്. നാല് പേർ അടങ്ങുന്ന സംഘമാണ് മോഷണം നടത്തുന്നതിനായി എത്തിയത്. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് മോഷ്ടാക്കളെ കണ്ടെത്താൻ വേണ്ടിയുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്.
ഹെയർ എക്സ്റ്റൻഷനും വിഗും ഒക്കെ നിർമിക്കുന്ന ബിസിനസാണ് തനിക്ക്. അതിനാൽത്തന്നെ ശേഖരിച്ച് വച്ചിരുന്ന ആ തലമുടി തനിക്ക് എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു എന്നും രഞ്ജിത് മണ്ഡൽ പറഞ്ഞു.